'മണ്ടൻ, എവിടെയും എത്തില്ല'; പിതാവിന്റെ ആ ഉപദേശം മുകേഷ് അംബാനിയെ ശതകോടീശ്വരനാക്കി മാറ്റിയതെങ്ങനെ?

എന്തിന് വേണ്ടിയാണ് ബിസിനസ് ആരംഭിക്കുന്നത് എന്നതിനെ സംബന്ധിച്ച് ധിരുഭായ് അംബാനി മുകേഷ് അംബാനിയെ ഒരിക്കൽ ഉപദേശിച്ചിട്ടുണ്ട്

'മണ്ടൻ, എവിടെയും എത്തില്ല'; പിതാവിന്റെ ആ ഉപദേശം മുകേഷ് അംബാനിയെ ശതകോടീശ്വരനാക്കി മാറ്റിയതെങ്ങനെ?
dot image

ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളിൽ ഒന്നാണ് മുകേഷ് അംബാനിയുടേത്. റിലയൻസിന്റെ തലവൻ എന്ന രീതിയിൽ മാത്രമല്ല ഇപ്പോൾ അംബാനി അറിയപ്പെടുന്നത്. മറ്റ് പല പ്രോജക്ടുകൾക്കൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളും വൻതാര പോലുള്ള പ്രോജക്ടുകളും മുകേഷ് അംബാനി നടത്തിവരുന്നുണ്ട്. മുകേഷ് അംബാനിയുടെ ജീവിതകഥ പരിശോധിക്കുമ്പോൾ അതിൽ ഏറ്റവും പ്രധാനമായും ഉള്ളത് അദ്ദേഹത്തിന് പിതാവ് ധിരുഭായ് അംബാനി നൽകിയ ചില ഉപദേശങ്ങളാണ്. പലയിടത്തും മുകേഷ് അംബാനി തനിക്ക് കിട്ടിയ ആ ഉപദേശങ്ങളെക്കുറിച്ചും അതെങ്ങനെയാണ് തന്റെ ജീവിതത്തിൽ വഴികാട്ടിയായത് എന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.

എന്തിന് വേണ്ടിയാണ് ബിസിനസ് ആരംഭിക്കുന്നത് എന്നതിനെ സംബന്ധിച്ച് ധിരുഭായ് അംബാനി മുകേഷ് അംബാനിയെ ഒരിക്കൽ ഉപദേശിച്ചിട്ടുണ്ട്. പണമുണ്ടാക്കാൻ വേണ്ടിയാണ് ബിസിനസ് ആരംഭിക്കുന്നത് എങ്കിൽ നീ ഒരു മണ്ടനാണ്, നീ എവിടെയും എത്തില്ല എന്നായിരുന്നു ധിരുഭായിയുടെ ഉപദേശം. എന്നാൽ കോടിക്കണക്കിന് മനുഷ്യരെ നിൻ്റെ ബിസിനസ് സ്വാധീനിക്കുമെങ്കിൽ, നീ വിജയിക്കുമെന്നും പണമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ധിരുഭായിയുടെ ഈ ഉപദേശമാണ് മുകേഷ് അംബാനിയുടെ ബിസിനസ് ജീവിതത്തിന് വഴികാട്ടിയായത്. റിലയൻസ് ഇന്ഡസ്ട്രീസിന്റെ നയരൂപീകരണത്തിനും മറ്റും ആ വാക്കുകളാണ് മുകേഷിനെ സഹായിച്ചത്.

റിലയൻസ് ജിയോ പോലും ധിരുഭായ് അംബാനി പറഞ്ഞ ആ വാക്കുകളിൽ നിന്ന് രൂപം കൊണ്ടതാണെന്ന് മുകേഷ് അംബാനി പലതവണ പറയാതെ പറഞ്ഞിട്ടുണ്ട്. 2016ൽ ജിയോയിലേക്ക് 25 ബില്യൺ ഡോളറാണ് റിലയൻസ് ഇൻഡസ്ട്രീസ് നിക്ഷേപിച്ചത്. മൊബൈൽ നെറ്റ്‌വർക്ക് മാർക്കറ്റ് അത്രത്തോളം മത്സരക്ഷമത പുലർത്തിവന്നിരുന്ന സമയമായിരുന്നു അത്. എന്നാൽ തന്റെ ലക്ഷ്യം സാമൂഹികമായ ഒരു സ്വാധീനം ചെലുത്തുക എന്നതായിരുന്നുവെന്നും ലാഭമല്ലെന്നും മുകേഷ് അംബാനി ഒരിക്കൽ പറഞ്ഞിരുന്നു.

രാജ്യത്തിൻറെ വളർച്ചയായിരുന്നു ധിരുഭായ് അംബാനി ആഗ്രഹിച്ചത് എന്നും മുകേഷ് അംബാനി പറഞ്ഞിട്ടുണ്ട്. ലാഭമല്ലായിരുന്നു പിതാവിന്റെ ലക്ഷ്യം. മറിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കാൻ അനുയോജ്യമായ തരത്തിലുള്ള ബിസിനസുകൾ ഉണ്ടാക്കുക എന്നതായിരുന്നു. അദ്ദേഹം പോളിസ്റ്റർ ഫാക്ടറി സ്ഥാപിച്ചത് അതിന്റെ ഉദാഹരണമാണെന്നും മുകേഷ് അംബാനി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

അതേസമയം,മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്, തങ്ങളുടെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പനയ്ക്കുള്ള (ഐപിഒ) കരട് രേഖകള്‍ മേയ് മാസത്തില്‍ സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ വെച്ച് മാര്‍ച്ച് അവസാനത്തോടെ ഐപിഒ രേഖകള്‍ സമര്‍പ്പിക്കാനായിരുന്നു റിലയന്‍സ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇറാനിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച വിപണിയിലെ ഇടിവ് കാരണം തീരുമാനം നീട്ടിവെക്കുകയായിരുന്നു.

ജിയോ ഐപിഒ ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വില്‍പനയായി മാറാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പൂര്‍ണമായ സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും മേയില്‍ അപേക്ഷ നല്‍കുക. ഇത് ജിയോയുടെ വരിക്കാരുടെ എണ്ണത്തിലെ വളര്‍ച്ചയും, ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനവും ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ ചിത്രം നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായിക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലെ ഒരു പ്രധാന വിഭാഗം പൊതുവിപണിയിലേക്ക് എത്തുന്ന ആദ്യ അവസരമാണിത്.

Content Highlights: Mukesh Ambani, one of India’s most successful business leaders, often credits his father Dhirubhai Ambani for shaping his mindset and values. The guidance he received—focused on hard work, resilience, risk-taking, and thinking big—played a crucial role in his journey. These lessons became the foundation of his leadership at Reliance Industries

dot image
To advertise here,contact us
dot image