ആര്യയും വൈഭവുമല്ല, ഗൗതം ഗംഭീറിന്റെ പ്രിയതാരം മറ്റൊരാൾ!

ത്രസിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യൻ യുവനിര ഇന്ത്യൻ പ്രീമിയർ ലീഗിലെ ഓരോ മത്സരത്തിലും പുറത്തെടുത്തുകൊണ്ടിരിക്കുന്നത്

ആര്യയും വൈഭവുമല്ല, ഗൗതം ഗംഭീറിന്റെ പ്രിയതാരം മറ്റൊരാൾ!
dot image

ത്രസിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യൻ യുവനിര ഇന്ത്യൻ പ്രീമിയർ ലീഗിലെ ഓരോ മത്സരത്തിലും പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. മുൻ താരങ്ങളുടെയും വിദേശതാരങ്ങളുടെയും ഒപ്പം ആരാധകമനസുകളും കീഴടക്കികൊണ്ടിരിക്കുകയാണ് ഇവർ. അതിനിടെ ആര്യയ്ക്കും വൈഭവനുമപ്പുറം ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംബീറിന്റെ പ്രിയതാരത്തെ കണ്ടെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനായി സ്ഥിരതയോടെ അഗ്രസീവ് ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കുന്ന വിക്കറ്റ് കീപ്പര്‍ കൂടിയായ പ്രഭ്‌സിമ്രന്‍ സിഭാണ് ഗംബീറിന്റെ ആ പ്രിയതാരമായി ക്രിക്കറ്റ് ലോകം കണ്ടെത്തിയിരിക്കുന്നത്. ടൂര്‍ണമെന്റിലെ അണ്ടര്‍ റേറ്റഡ് താരങ്ങളിലൊരാള്‍ കൂടിയാണ് ഈ 25കാരനായ വലംകൈയന്‍ ബാറ്റര്‍.

വളരെ കുറഞ്ഞ മത്സരങ്ങൾ കൊണ്ടുതന്നെ പഞ്ചാബിന്റെ ഏറ്റവും വിശ്വസ്തായ ബാറ്ററായി മാറിയ താരമാണ് പ്രഭ്‌സിമ്രന്‍ സിംഗ്. എന്നാൽ, ആരാധകമനസുകൾ കീഴടക്കിയിട്ടും രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയെയും പഞ്ചാബ് കിംഗ്സ് താരം പ്രിയാന്‍ഷ് ആര്യയെയും ചെന്നൈ സൂപ്പർ കിംഗ്സ് താരം ആയുഷ് മാത്രെയെയും പോലെ അദ്ദേഹത്തിന്റെ പേര് അധികം ആഘോഷിക്കപ്പെട്ടതുമില്ല. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിച്ച് അതിവേഗം ടീമിനെ റൺമാള കയറ്റാൻ സാധിക്കുന്ന താരം കൂടിയാണ് പ്രഭ്‌സിമ്രന്‍. പഞ്ചാബിനായി താരം നടത്തിക്കൊണ്ടിരിക്കുന്ന മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകൻ ഗൗതം ഗംഭീറിന്റെയും മനസ്സിൽ ഇടംപിടിക്കാൻ താരത്തിനായിട്ടുണ്ട്. പ്രഭ്‌സിമ്രനെ വാനോളം പുകഴ്ത്തി ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ പുറത്തുവിട്ട ഒരു വീഡിയോയ്ക്ക് ഗംഭീര്‍ ലൈക്കടിച്ചതോടെ ക്രിക്കറ്റ് ലോകം ഇത് ഏറ്റെടുക്കുകയായിരുന്നു.

രാജസ്ഥാൻ റോയൽസിനായി പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയും പഞ്ചാബ് കിംഗ്സിനായി പ്രിയാന്‍ഷ് ആര്യയും ചെന്നൈ സൂപ്പർ കിംഗ്സിനായി ആയുഷ് മാത്രെയും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. താരങ്ങളുടെ മികച്ച പ്രകടനത്തിന് പിന്നാലെ ഇവരെ ഇന്ത്യയുടെ ആ നീലകുപ്പായത്തിൽ അധികം വൈകാതെ തന്നെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകവും.

Content highlight: Gautam Gambhir's favorite young cricketer

dot image
To advertise here,contact us
dot image