

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി പരിപാടികളിലൂടെയും മറ്റും ഹാസ്യനടനായി മലയാള സിനിമയിലെത്തിയ താരം ഇന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സൗത്ത് ഇന്ത്യയിലെ തന്നെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. നല്ല കഥാപാത്രങ്ങള്‍ക്കൊപ്പം ദേശീയ പുരസ്‌കാരമടക്കം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു.
തമിഴില്‍ സുരാജ് അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ 'യൂത്ത്' സിനിമയിലെ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് സുരാജിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എങ്ങനെ ഇത്ര വ്യത്യസ്തമായ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിക്കാനാകുന്നുവെന്ന ചോദ്യത്തിന് സുരാജ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
'നിങ്ങള്‍ ഞങ്ങളെ രസിപ്പിക്കുകയാണ്. ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നു. ഏത് കഥാപാത്രം നല്‍കിയാലും ആ കഥാപാത്രമായി മാറും. കോമഡിയിലൂടെ തുടങ്ങി ദേശീയ അവാര്‍ഡ് വരെ എത്തി. ഇത് എങ്ങനെയാണ് സാധ്യമാകുന്നത്?' എന്നായിരുന്നു സുരാജിനോടുള്ള ചോദ്യം.
'മൂന്ന് കുട്ടികളാണുള്ളത്. മൂന്ന് പേരും സ്‌കൂളില്‍ പഠിക്കുകയാണ്. മാസാമാസം അവര്‍ക്ക് സ്‌കൂള്‍ ഫീസ് അടയ്ക്കേണ്ടതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഏത് കഥാപാത്രവും ചെയ്യും. എല്ലാ കഥാപാത്രങ്ങളും എനിക്ക് ടഫ് ആണ്. സംവിധായകന്‍ പറഞ്ഞു തരുന്നത് അത് അതേ മീറ്ററില്‍ തിരിച്ചു നല്‍കാന്‍ ശ്രമിക്കും' എന്നായിരുന്നു സുരാജിന്റെ മറുപടി. യൂത്തിന് ശേഷം ധനുഷിനൊപ്പം അഭിനയിക്കുന്ന കര, ജയിലര്‍ 2 തുടങ്ങിയ ചിത്രങ്ങളാണ് സുരാജിന്‍റേതായി തമിഴില്‍ റിലീസ് കാത്തിരിക്കുന്നത്.
Content Highlights: Actor Suraj Venjaramoodu replies to question about his character selection in a funny way. He says that when thinking about his three kids' school fee, he agrees to do any role.