രാജവെമ്പാലയെ രാജാവ് എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ; ഇതാ അവയെക്കുറിച്ച് ചില രഹസ്യങ്ങള്‍

ലോകത്തിലെ ഏറ്റവും നീളംകൂടിയ വിഷപാമ്പാണ് രാജവെമ്പാല

രാജവെമ്പാലയെ രാജാവ് എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ; ഇതാ അവയെക്കുറിച്ച് ചില രഹസ്യങ്ങള്‍
dot image

രാജവെമ്പാലയെ 'The living death' എന്നാണ് വിളിക്കുന്നത് തന്നെ. അതിന്റെ നീളം, വിഷം, ശൈലി എല്ലാം വ്യത്യസ്തമാണ്. എന്തുകൊണ്ടാണ് രാജവെമ്പാലയെ രാജാവ് എന്ന് വിളിക്കുന്നത് എന്നറിയാമോ? ലോകത്തിലെ ഏറ്റവും നീളംകൂടിയ വിഷപാമ്പായതുകൊണ്ടാണ് രാജവെമ്പാലയെ 'king' എന്ന് വിളിക്കുന്നത്. ഇതിന്റെ നീളം 15 മുതല്‍ 18 അടി വരെയാകാം. നീളം മാത്രമല്ല സവിശേഷിത.അത് മറ്റ് വിഷമുള്ള പാമ്പുകളെ പോലും ഭക്ഷിക്കുന്നു. പാമ്പുകളുടെ ലോകത്തെ വേട്ടക്കാരനായതുകൊണ്ടാണ് അത് രാജാവാകുന്നത്. മറ്റ് പാമ്പുകള്‍ എലികളെയും പ്രാണികളെയും മറ്റ് ചെറിയ ഇരകളെയും വേട്ടയാടുമ്പോള്‍ രാജവെമ്പാല പാമ്പുകളെ നേരിട്ട് ആക്രമിക്കുന്നു. ഇവ പത്തിവിരിച്ച് നില്‍ക്കുമ്പോള്‍ 6 അടി ഉയരമുള്ള ഒരു മനുഷ്യനെ കണ്ണില്‍ എളുപ്പത്തില്‍ കാണാന്‍ കഴിയും.

king cobra photo

മരണത്തിലേക്ക് നയിക്കുന്ന വിഷം

രാജവെമ്പാലയുടെ വിഷം നേരിട്ട് മനുഷ്യന്റെ നാഡീവ്യവസ്ഥയെ ആണ് ബാധിക്കുന്നത്. ഒരിക്കല്‍ കടിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ശരീരം മരവിക്കുകയും ശ്വസനം ബുദ്ധിമുട്ടാകുകയും ചെയ്യും. നിരവധി ആളുകളെ കൊല്ലാന്‍ ആവശ്യമായ വിഷം പുറത്തുവിടാന്‍ ഇവയ്ക്ക് കഴിയും. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും അപകടകാരിയായ പാമ്പുകളില്‍ ഒന്നായി രാജവെമ്പാലയെ കണക്കാക്കുന്നത്. ഇതിന്റെ വിഷത്തിന്റെ ഒരു തുള്ളി പോലും മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ശക്തനായ മനുഷ്യനെയോ ഒരു വലിയ ആനയെയോ കൊല്ലുമെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. എന്നിരുന്നാലും ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

king cobra

കാരണമില്ലാതെ മനുഷ്യനെ ആക്രമിക്കില്ല

അപകടകരമായ സ്വഭാവം ഉണ്ടായിരുന്നിട്ടും, രാജവെമ്പാല കാരണമില്ലാതെ മനുഷ്യരെ ആക്രമിക്കില്ല. പ്രധാനമായും ഇടതൂര്‍ന്ന വനങ്ങളിലും ചതുപ്പുനിലങ്ങളിലുമാണ് ഇവ താമസിക്കുന്നത്. മനുഷ്യരില്‍ നിന്ന് അകന്നു നില്‍ക്കാനാണ് ഇവ ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും, ഭീഷണി നേരിടുന്നതായി തോന്നിയാല്‍, അവയുടെ ആക്രമണം അങ്ങേയറ്റം മാരകമായേക്കാം. ആവര്‍ത്തിച്ച് പ്രകോപിപ്പിക്കപ്പെട്ടാലും രാജവെമ്പാല കടിക്കാതിരിക്കുകയും വിഷം പുറത്തുവിടാതിരിക്കുകയും ചെയ്യുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും അതിന്റെ ക്ഷമ പരീക്ഷിച്ചാല്‍ ആരെയായാലും നശിപ്പിക്കാന്‍ സമയമെടുക്കില്ല.

Content Highlights :Why is the king cobra called the king? The king cobra is the longest venomous snake in the world.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image