ബെംഗളുരുവിനെതിരെ ഡൽഹിക്ക് ബാറ്റിംഗ് തകർച്ച; ഡഗൗട്ടിലേക്ക് മടങ്ങി മുൻനിര ബാറ്റർമാർ

മത്സരം അഞ്ചാം ഓവറിൽ എത്തുമ്പോൾ ഒൻപത് റൺസ് മാത്രമാണ് അക്‌സർ പട്ടേലിന്റെയും സംഘത്തിന്റെയും അക്കൗണ്ടിൽ ഉള്ളത്

ബെംഗളുരുവിനെതിരെ ഡൽഹിക്ക് ബാറ്റിംഗ് തകർച്ച; ഡഗൗട്ടിലേക്ക് മടങ്ങി മുൻനിര ബാറ്റർമാർ
dot image

ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിന് ബാറ്റിംഗ് തകർച്ച. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ പൊരുതാൻ പോലുമാകാതെ ഡിസി ബാറ്റർമാർ ഡഗൗട്ടിലേക്ക് മടങ്ങി. മത്സരം അഞ്ചാം ഓവറിൽ എത്തുമ്പോൾ ഒൻപത് റൺസ് മാത്രമാണ് അക്‌സർ പട്ടേലിന്റെയും സംഘത്തിന്റെയും അക്കൗണ്ടിൽ ഉള്ളത്. ആറ് വിക്കറ്റുകൾ നഷ്ടമാവുകയും ചെയ്തു. മൂന്ന് വിക്കറ്റുകൾ വീതം നേടി ജോഷ് ഹേസല്‍വുഡിന്റെയും ഭുവനേശ്വർ കുമാറിന്റെയും തകർപ്പൻ പ്രകടനം വിക്കറ്റുവേട്ടയിൽ നിർണായകമായി.

ഡൽഹി ബാറ്റർമാർക്ക് ആർക്കും തന്നെ രണ്ടക്കം കടക്കാനായില്ല. സാഹിൽ പരാഖ് (0), കെഎൽ രാഹുൽ (1), നിതീഷ് റാണ (1), സമീർ റിസ്‌വി (0), ട്രിസ്റ്റൻ സ്റ്റബ്സ് (5), അക്‌സർ പട്ടേൽ (0) എന്നിങ്ങനെയാണ് ഡൽഹി ബാറ്റർമാരുടെ റൺസ് നേട്ടം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പവർപ്ലേ റൺസ് കൂടിയാണിത്. ഡേവിഡ് മില്ലർ അഭിഷേക് പോറൽ എന്നിവരാണ് ഇപ്പോൾ ക്രീസിൽ.

ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് ഭാഗ്യം റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനൊപ്പമായിരുന്നു. ടോസ് നേടിയ ബെംഗളൂരു നായകന്‍ രജത് പാട്ടിദാര്‍ ഡൽഹിയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ഡൽഹിക്കെതിരായ വിജയത്തോടെ പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുക്കുക എന്നതാണ് പാട്ടിദാറിന്റെയും സംഘനത്തിന്റെയും ലക്ഷ്യം. അതേസമയം പ്ലേയ്ഓഫ് പ്രതീക്ഷ നിലനിർത്താൻ ഡിസിക്ക് ഇനിയുള്ള മത്സരങ്ങൾ നിർണായകവുമാണ്.

Content highlight: Delhi Capitals batting collapse against RCB

dot image
To advertise here,contact us
dot image