

ഹിന്ദി സീരിയൽ പ്രേക്ഷകർക്ക് 'അനുപമ' എന്ന സീരിയലിലെകിഞ്ചൽ എന്ന കഥാപാത്രത്തിലൂടെ സുപരിചിതയാണ് നടിയാണ് നിധി ഷാ. ഏതാനും ചില ചിത്രങ്ങളിലും താരം വേഷമിട്ടുണ്ട്. അഭിനയത്തില്‍ നിന്നും തനിക്ക് ലഭിക്കുന്ന വരുമാനം എങ്ങനെ ചെലവഴിക്കുന്നു, സമ്പാദ്യ ശീലങ്ങള്‍ എന്തൊക്കെ എന്നതിനെക്കുറിച്ചെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. സീരിയലില്‍ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും നിധി ഷാ ഒരു 'ലക്ഷ്വറി ക്വീൻ' ആണെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.
കോടികൾ വിലമതിക്കുന്ന തൻ്റെ ആഡംബര ശേഖരങ്ങളെക്കുറിച്ച് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം മനസ്സ് തുറക്കുന്നത്. ദുബായിൽ നിന്ന് 2.45 ലക്ഷം രൂപയ്ക്ക് വാങ്ങിയ പ്രാഡ ബാഗാണ് നിധിയുടെ ശേഖരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്വറി ഐറ്റം. പാരീസിൽ നിന്ന് വാങ്ങിയ ലൂയി വിറ്റൺ ഉൾപ്പെടെയുള്ള ബ്രാൻഡഡ് ബാഗുകൾ സൂക്ഷിക്കാൻ പ്രത്യേക വാർഡ്രോബ് തന്നെ താരം ഒരുക്കിയിട്ടുണ്ട്.
ഫാഷനോടൊപ്പം തന്നെ സ്വർണ്ണത്തെ മികച്ചൊരു നിക്ഷേപമായി നിധി കാണുന്നു. 2021-ൽ തന്റെ അമ്മയ്ക്കായി വാങ്ങിയ മഹാരാജ സ്റ്റൈൽ നെക്ലേസാണ് താരം സ്വന്തമായി വാങ്ങിയ ആദ്യത്തെ വലിയ ആഭരണം. എല്ലാ വർഷവും ഓരോ വലിയ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനൊപ്പം അഞ്ചോ ആറോ മാസങ്ങൾ കൂടുമ്പോൾ ചെറിയ ആഭരണങ്ങൾ വാങ്ങുന്ന ശീലവും നിധിക്കുണ്ട്. അമ്മ തനിക്ക് സമ്മാനിച്ച സ്വർണ്ണ ആഭരണവും താരത്തിന്റെ പ്രിയപ്പെട്ട ശേഖരങ്ങളിൽ ഒന്നാണ്.
വസ്ത്രങ്ങളുടെ കാര്യത്തിലും താരം ഒട്ടും പിന്നിലല്ല. കിയാര അദ്വാനി അണിഞ്ഞത് കണ്ട് ഇഷ്ടപ്പെട്ട് സ്വന്തമാക്കിയ 60,000 രൂപയുടെ കൾട്ട് ഗയ ബ്ലാക്ക് ഡ്രസ്സും, ലണ്ടനിൽ നിന്ന് ഓൺലൈനായി വാങ്ങിയ മെറ്റാലിക് ഡ്രസ്സും നിധിയുടെ ശേഖരത്തിലുണ്ട്. 30000 രൂപയുടെ മെറ്റാലിക് ഡ്രസ്സ് ഇന്ത്യയിലെത്തിക്കാൻ മാത്രം 29000 രൂപ കസ്റ്റംസ് ഡ്യൂട്ടിയായി നൽകേണ്ടി വന്ന അനുഭവം താരം പങ്കുവെച്ചു.
പാപ്പ ഡോണ്ട് പ്രീച്ച് ബ്രാൻഡിന്റെ സാരി അണിഞ്ഞ് സുഹൃത്തിന്റെ വിവാഹത്തിനെത്തിയപ്പോൾ വധുവിനേക്കാൾ തിളങ്ങിയത് നിധിയായിരുന്നുവെന്ന രസകരമായ കാര്യവും താരം വെളിപ്പെടുത്തി. വിലകൂടിയ പെർഫ്യൂമുകളും ലൂയി വിറ്റണിന്റെ സൺഗ്ലാസുകളും നിധിയുടെ ലക്ഷ്വറി ലിസ്റ്റിലുണ്ട്.
വിലകൂടിയ പെർഫ്യൂമുകളും സൺഗ്ലാസുകളും നിധിയുടെ ശേഖരത്തിലുണ്ട്. ലൂയി വിറ്റണിന്റെ സൺഗ്ലാസാണ് കൂട്ടത്തിൽ ഏറ്റവും വിലകൂടിയതെങ്കിലും, അത് വാങ്ങിയതില്‍ തനിക്ക് നേരിയ ഖേദമുണ്ടെന്നും താരം തമാശരൂപേണ കൂട്ടിച്ചേർത്തു. വസ്ത്രമായാലും ആഭരണമായാലും ഗുണനിലവാരമുള്ള നിക്ഷേപങ്ങൾ എന്ന നിലയിലാണ് താന്‍ ഈ ആഡംബരങ്ങളെ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: Actress Nidhi Shah has opened up about her lifestyle, sharing insights into her spending and savings habits. She revealed plans to buy a gold ornament within the next six months, highlighting her approach to managing finances while maintaining a comfortable lifestyle.