മഴ കൊടുത്ത ഒറ്റ പോയിന്റ് മാത്രമുണ്ട്; സീസണിൽ ജയം മറന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്‌

സീസണിൽ തങ്ങളുടെ ആറാം മത്സരത്തിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരെയും അടിയറവ് പറഞ്ഞിരിക്കുകയാണ് അജിങ്ക്യ രഹാനെയും സംഘവും

മഴ കൊടുത്ത ഒറ്റ പോയിന്റ് മാത്രമുണ്ട്; സീസണിൽ ജയം മറന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്‌
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിൽ ആദ്യവിജയം സ്വന്തമാക്കാനാവാതെ മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സീസണിൽ തങ്ങളുടെ ആറാം മത്സരത്തിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരെയും അടിയറവ് പറഞ്ഞിരിക്കുകയാണ് അജിങ്ക്യ രഹാനെയും സംഘവും. ശുഭ്മൻ ​ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തം തട്ടകത്തില്‍ കെകെആറിനെ 5 വിക്കറ്റിന് വീഴ്ത്തി സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയിരിക്കുകയാണ്.

സീസണിൽ കൊല്‍ക്കത്തയുടെ ആഞ്ചാം തോല്‍വിയാണിത്. ആറിൽ അഞ്ച് മത്സരങ്ങളും തോറ്റ കൊൽ‍ക്കത്ത നൈറ്റ് റൈഡേഴ്സ് പത്താമതാണ്. കൊൽക്കത്തയ്ക്ക് ഇതുവരെ ഒരു കളി പോലും ജയിക്കാൻ സാധിച്ചിട്ടില്ല. ഒരു മത്സരം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതിനാല്‍ അന്ന് കിട്ടിയ ഒരു പോയിന്റില്‍ തന്നെ അവസാന സ്ഥാനത്ത് അവര്‍ നില്‍പ്പ് തുടരുകയാണ്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 180 റണ്‍സിനു പുറത്തായിരുന്നു. 55 പന്തുകൾ നേരിട്ട കാമറൂൺ ഗ്രീൻ നാല് സിക്സുകളും ഏഴു ഫോറുകളുമുൾപ്പടെ 79 റൺസെടുത്തു. ഗുജറാത്ത് 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കിടിലന്‍ ഇന്നിങ്‌സാണ് ഗുജറാത്തിന്റെ ജയം അനായാസമാക്കിയത്. താരം 50 പന്തില്‍ 4 സിക്‌സും 8 ഫോറും സഹിതം 86 റണ്‍സെടുത്തു ടീമിന്റെ ജയം ഉറപ്പാക്കി.

Content Highlights: Kolkata Knight Riders Struggle continues in IPL 2026, KKR Suffer Fifth Defeat

dot image
To advertise here,contact us
dot image