വിരാട് കോഹ്‌ലിയുടെ ഒറ്റ ലൈക്കിൽ തരംഗം; ആരാണ് ജർമൻ ഇൻഫ്ലുവൻസർ ലിസ്ലാസ്?

2025-ൽ ഇന്ത്യൻ മോഡലായ അവ്നീത് കൗറിന്റെ ചിത്രത്തിനും സമാനമായ രീതിയിൽ കോഹ്‌ലിയുടെ അക്കൗണ്ടിൽനിന്ന് ലൈക്ക് ലഭിച്ചിരുന്നു.

വിരാട് കോഹ്‌ലിയുടെ ഒറ്റ ലൈക്കിൽ തരംഗം; ആരാണ് ജർമൻ ഇൻഫ്ലുവൻസർ ലിസ്ലാസ്?
dot image

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രധാന ചർച്ച ഒരു 'ലൈക്ക്' ആണ്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ജർമൻ-സൗത്ത് ആഫ്രിക്കൻ ഇൻഫ്ലുവൻസറായ ലിസ്ലാസിന്റെ ഒരു ചിത്രത്തിന് ലഭിച്ചതായി പറയപ്പെടുന്ന 'ലൈക്ക്' ആണ് ഇന്റർനെറ്റിൽ വലിയ ചർച്ചയായിരിക്കുന്നത്.

2025-ൽ ഇന്ത്യൻ മോഡലായ അവ്നീത് കൗറിന്റെ ചിത്രത്തിനും സമാനമായ രീതിയിൽ കോഹ്‌ലിയുടെ അക്കൗണ്ടിൽനിന്ന് ലൈക്ക് ലഭിച്ചിരുന്നു. എന്നാൽ അന്ന് അതൊരു 'അൽഗൊരിതം ഗ്ലിച്ച്' ആണെന്ന് വ്യക്തമാക്കി കോഹ്‌ലി രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ ഈ സംഭവവും മറ്റൊരു അൽഗൊരിതം ഗ്ലിച്ച് ആണോ എന്നാണ് ആരാധകർ തമാശരൂപേണ ചോദിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലാണ് ലിസ്ലാസ് ജനിച്ചത്. അമ്മ ജർമൻ സ്വദേശിയും അച്ഛൻ ദക്ഷിണാഫ്രിക്കക്കാരനുമാണ്. ജർമൻ, ആഫ്രിക്കാൻസ് എന്നീ ഭാഷകൾക്ക് പുറമെ ഡച്ച്, ഫ്രഞ്ച്, റഷ്യൻ, കുറച്ച് സ്പാനിഷ് തുടങ്ങിയ ഭാഷകളിൽ ലിസ്ലാസിന് പ്രാവീണ്യമുണ്ട്.

സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഇവർ ഒരു സർട്ടിഫൈഡ് ലൈഫ് സേവിങ് നീന്തൽക്കാരി കൂടിയാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട വ്ലോഗിങ് യാത്രകൾ, ഗാനരചന എന്നിവയാണ് ഈ ഇൻഫ്ലുവൻസറുടെ മറ്റ് പ്രധാന വിനോദങ്ങൾ.

വൈറൽ സംഭവത്തിന് പിന്നാലെ ലിസ്ലാസിനെക്കുറിച്ച് മറ്റൊരു രസകരമായ വിവരം കൂടി പുറത്തുവന്നു. വിരാട് കോഹ്‌ലി കളിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ വലിയൊരു ആരാധികയാണ്.

Content highlights: who-is-german-influencer-lizlass-virat-kohli-like-viral

dot image
To advertise here,contact us
dot image