ഗ്രീനിന് ഗില്ലിന്റെ മറുപടി; കൊൽക്കത്ത തോറ്റു തന്നെ!; ഗുജറാത്തിന് ഹാട്രിക് ജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ്.

ഗ്രീനിന് ഗില്ലിന്റെ മറുപടി; കൊൽക്കത്ത തോറ്റു തന്നെ!; ഗുജറാത്തിന് ഹാട്രിക് ജയം
dot image

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. കൊൽക്കത്ത ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു.

86 റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഇന്നിങ്‌സാണ് ഗുജറത്തിനെ വിജയത്തിലേക്ക് നയിച്ചത്. 50 പന്തിൽ നാല്‌ സിക്‌സറും എട്ട് ഫോറുകളും അടക്കമാണ് 86 റൺസ് നേടിയത്. സായ് സുദർശൻ 22 റൺസും ജോസ് ബട്ട്ലർ 25 റൺസും നേടി. കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് നേടി.

നേരത്തെ 20 ഓവറിൽ മുഴുവൻ വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത 180 റൺസ് നേടിയത്. കാമറൂൺ ഗ്രീനിന്റെ മികവാണ് മികച്ച ടോട്ടൽ കൊൽക്കത്തയ്ക്ക് സമ്മാനിച്ചത്. ഇന്നിങ്സിന്റെ അവസാന പന്തിൽ പുറത്തായ താരം 55 പന്തിൽ നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കം 79 റൺസ് നേടി. 25 കോടി രൂപയ്ക്ക് ടീമിലെത്തിയിട്ടും കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാതിരുന്ന താരത്തിന്റെ കംബാക്ക് കൂടിയായിരുന്നു ഇത്.

റോമാൻ പവൽ 27 റൺസും രമൺദീപ് സിങ് 17 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല. ഗുജറാത്തിനായി കാഗിസോ റബാഡ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ്, അശോക് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നേടിയ കൊൽക്കത്ത നായകൻ അജിങ്ക്യാ രഹാനെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് കെകെആര്‍ ഇറങ്ങിയത്. മോശം ഫോമിലുള്ള ഫിന്‍ അലെനു പകരം ടിം സെയ്‌ഫേര്‍ട്ടിനെ സീസണിലാദ്യമായി ടീമിലേക്കു കൊണ്ടുവന്നു. എന്നാല്‍ ഗുജറാത്തിൽ മാറ്റങ്ങളില്ലായിരുന്നു.

ഹാട്രിക് ജയത്തോടെ ഗുജറാത്ത് നാലാം സ്ഥാനത്ത് എത്തി. കൊൽക്കത്ത ഒരേയൊരു പോയിന്റോടെ പത്താം സ്ഥാനത്ത് തുടരുന്നു.

Content Highlights:shubman-gill-leads-gujarat-titans-to-hat-trick-win-against-kkr-ipl-2026

dot image
To advertise here,contact us
dot image