'പണമിടപാട് ഉണ്ടാകില്ല, ഇറാന്റെ 'ആണവ അവശിഷ്ട'ങ്ങൾ യുഎസ് കൈക്കലാക്കും'; ട്രംപ്

സൗദി അറബ്യയ്ക്കും യുഎഇയ്ക്കും ഖത്തറിനും അവരുടെ ധീരതയ്ക്കും പിന്തുണയ്ക്കും ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു

'പണമിടപാട് ഉണ്ടാകില്ല, ഇറാന്റെ 'ആണവ അവശിഷ്ട'ങ്ങൾ യുഎസ് കൈക്കലാക്കും'; ട്രംപ്
dot image

വാഷിംഗ്ടൺ: ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ കൈക്കലാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. അമേരിക്കയുടെ ബി2 ബോംബറുകൾ സൃഷ്ടിച്ച ന്യൂക്ലിയർ 'ഡസ്റ്റ്' ഒരു തരത്തിലുള്ള പണമിടപാടുകളുമില്ലാതെ അമേരിക്ക പിടിച്ചെടുക്കും. ഈ കരാറിന് ലെബനനുമായി ബന്ധമില്ലെന്നും ഇസ്രയേൽ ഇനി ലെബനനിൽ ബോംബാക്രമണം നടത്തില്ലെന്നും ട്രംപ് അറിയിച്ചു.

ഇസ്രയേലിനെ അമേരിക്ക അതിൽ നിന്നും വിലക്കിയിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിട്ടുണ്ട്. അതേസമയം ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അമേരിക്ക പ്രത്യേകമായി കൈകാര്യം ചെയ്യുമെന്നും ഇതിനായി ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ എല്ലാം അവസാനിച്ചുവെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. നാറ്റോ സഖ്യത്തിൽ നിന്നും സഹായവാഗ്ദാനം ലഭിച്ചു. അവരുടെ കപ്പലുകളിൽ എണ്ണ നിറയ്ക്കാൻ മാത്രമാണെങ്കിൽ മാറി നിൽക്കാൻ ഞാൻ അവരോട് പറഞ്ഞു. ആവശ്യമുള്ളപ്പോൾ ഉപയോഗമില്ലാത്ത വെറും കടലാസ് പുലിയാണ് നാറ്റോയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറച്ചു. സൗദി അറബ്യയ്ക്കും യുഎഇയ്ക്കും ഖത്തറിനും അവരുടെ ധീരതയ്ക്കും പിന്തുണയ്ക്കും ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു.

ഇറാൻ ഹോർമുസ് കടലിടുക്ക് ഇനി അടയ്ക്കില്ലന്ന് സമ്മതിച്ചിട്ടുണ്ട്. ലോകത്തിനെതിരെയുള്ള ആയുധമായി ഹോർമുസിനെ ഇനി ഉപയോഗിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.

Content Highlights: Donald Trump said the U.S.A. will get all the “Nuclear Dust” in Iran created by its “great B2 Bombers.

dot image
To advertise here,contact us
dot image