

തിരുവനന്തപുരം: സിസിടിവി ക്യാമറകള്‍ കവര്‍ന്ന പ്രതി പിടിയില്‍. ചിറയിന്‍കീഴ് ശാസ്തവട്ടം സ്വദേശി സജന്‍ (30) ആണ് പിടിയിലായത്. മോഷ്ടിക്കുന്ന ദൃശ്യം അതേ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ചിലമ്പിലുള്ള വീട്ടില്‍ ചാക്കില്‍ കുഴിച്ചിട്ട നിലയിലാണ് ക്യാമറകള്‍ കണ്ടെത്തിയത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ മംഗലപുരം പഞ്ചായത്ത് സ്ഥാപിച്ച ക്യാമറകളാണ് കവര്‍ന്നത്. മംഗലപുരം പൊലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: Suspect arrested for stealing CCTV cameras