

ക്രിപ്റ്റോ ലോകത്തിന് ഭീഷണിയായി ക്വാണ്ടം കമ്പ്യൂട്ടറുകൾ. ബിറ്റ്‌കോയിൻ നേരിട്ട് ഖനനം ചെയ്ത് എടുക്കുന്നത് നിലവിൽ വളരെ ചെലവേറിയതും സങ്കീർണ്ണവുമായ ഒരു പ്രക്രിയയാണെന്നും ഏവർക്കും അറിയാം. ഇതിനായി അതിവേഗത്തിലുള്ള പ്രത്യേക കമ്പ്യൂട്ടറുകളും വൻതോതിലുള്ള വൈദ്യുതിയും അത്യാവശ്യവുമാണ്. ഈ സാഹചര്യത്തില്‍ സാധാരണക്കാർക്ക് ബിറ്റ്‌കോയിൻ ലഭിക്കാനുള്ള എളുപ്പവഴി വസീർഎക്സ് അല്ലെങ്കിൽ കോയിൻഡിസിഎക്സ് പോലുള്ള എക്സ്ചേഞ്ചുകൾ വഴി പണം നൽകി വാങ്ങുക എന്നതാണ്. എന്നാൽ ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് ബിറ്റ് കോയിൻ കൈക്കലാക്കാൻ നിമിഷങ്ങൾ മതി എന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
സാധാരണ കമ്പ്യൂട്ടറുകൾക്ക് തകർക്കാൻ കഴിയാത്ത അതീവ സുരക്ഷയുള്ള കോഡുകൾ ഉപയോഗിച്ചാണ് ബിറ്റ്‌കോയിൻ പ്രവർത്തിക്കുന്നത്. എന്നാൽ ക്വാണ്ടം കമ്പ്യൂട്ടറുകൾ എന്ന അതിശക്തമായ പുതിയ തലമുറ കമ്പ്യൂട്ടറുകൾക്ക് ഈ കോഡുകൾ സെക്കൻഡുകൾക്കുള്ളിൽ തകർക്കാൻ സാധിക്കും.
9 മിനിറ്റിൽ ബിറ്റ്‌കോയിൻ മോഷ്ടിക്കാം എന്ന ഭീഷിണി ഇതിൽ നിക്ഷേപം നടത്തുന്നവരെ ശരിക്ക് പേടിപ്പിക്കുന്ന കാര്യമാണ്. നിങ്ങൾ ഒരാൾക്ക് ബിറ്റ്‌കോയിൻ അയക്കുമ്പോൾ, ആ ഇടപാട് പൂർത്തിയാകാൻ ഏകദേശം 10 മിനിറ്റ് എടുക്കും. ഈ സമയത്തിനുള്ളിൽ ക്വാണ്ടം കമ്പ്യൂട്ടർ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിന്റെ രഹസ്യ പിൻ ഹാക്ക് ചെയ്യാനും, നിങ്ങളുടെ പണം മറ്റൊരാളിലേക്ക് മാറ്റാനും സാധിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. വെറും 9 മിനിറ്റുകൊണ്ട് ഈ മോഷണം നടത്താൻ ക്വാണ്ടം കമ്പ്യൂട്ടറിന് കഴിഞ്ഞേക്കും.
ഓരോ ബിറ്റ്‌കോയിൻ ഇടപാടിനും ഒരു ഡിജിറ്റൽ ഒപ്പുണ്ട് . ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് ഈ ഒപ്പിനെ വിശകലനം ചെയ്ത് നിങ്ങളുടെ അക്കൗണ്ട് തുറക്കാനുള്ള താക്കോൽ കണ്ടെത്താൻ കഴിയും. നിലവിൽ ഇത്രയും ശക്തിയുള്ള ക്വാണ്ടം കമ്പ്യൂട്ടറുകൾ പൂർണ്ണമായി വികസിപ്പിച്ചിട്ടില്ല. എന്നാൽ ഭാവിയിൽ ഇവ യാഥാർത്ഥ്യമാകുമ്പോൾ ക്രിപ്‌റ്റോ കറൻസി രംഗത്ത് വലിയൊരു പ്രതിസന്ധി ഉണ്ടായേക്കാം.
ഈ ഭീഷണി നേരിടാൻ പുതിയ സുരക്ഷാ രീതികൾ ബിറ്റ്‌കോയിൻ നെറ്റ്‌വർക്കിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശാസ്ത്രജ്ഞർ തുടങ്ങിക്കഴിഞ്ഞു.
ഇന്നത്തെ സൂപ്പർ കമ്പ്യൂട്ടറുകളെക്കാൾ ലക്ഷക്കണക്കിന് മടങ്ങ് വേഗതയുള്ള ക്വാണ്ടം കമ്പ്യൂട്ടറുകൾ വന്നാൽ, നിലവിലെ ബിറ്റ്‌കോയിൻ സുരക്ഷാ സംവിധാനം 9 മിനിറ്റിനുള്ളിൽ തകർക്കാൻ സാധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.ഒരു ബിറ്റ് കോയിൻ വില ഇന്ന് 70 ലക്ഷത്തിലധികമാണ്. അത്രയും വിലയുള്ള ബിറ്കോയിൻ വെറും 9 മിനിറ്റിൽ തട്ടിയെടുത്താൽ എന്തായിരിക്കും അവസ്ഥ?
Content Highlights: New research shows how advanced quantum computers could break Bitcoin’s encryption in under 9 minutes. Learn what this means for the future of crypto.