ലഖ്നൗവിനെതിരെ കോഹ്‌ലി കളിച്ചേക്കില്ല; നിരാശയിൽ ആർസിബി ആരാധകർ

കഴിഞ്ഞ ദിവസം ആർസിബി നടത്തിയ പരിശീലന സെഷനിൽ കാലിൽ ബാൻഡേജ് കെട്ടിയാണ് കോഹ്‌ലി എത്തിയത്

ലഖ്നൗവിനെതിരെ കോഹ്‌ലി കളിച്ചേക്കില്ല; നിരാശയിൽ ആർസിബി ആരാധകർ
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്നത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. ബംഗളുരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്. എന്നാൽ‌ നിർണായക പോരാട്ടത്തിന് മുൻപേ ആശങ്കയുണർത്തുന്ന വാർത്തകളാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ആരാധകരെ തേടിയെത്തുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിൽ വിരാട് കോഹ്‌ലി കളത്തിലിറങ്ങിയേക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ‌. താരത്തിന്റെ പരിക്ക് പൂർണമായും ഭേദമായിട്ടില്ലെന്നാണ് വിവരം. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അർധസെഞ്ച്വറി നേടിയ കോഹ്‌ലി ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. മത്സരത്തിൽ 38 പന്തിൽ 50 റൺസ് നേടിയതിന് പിന്നാലെയാണ് ആർസിബിയുടെ മുൻ ക്യാപ്റ്റൻ പുറത്തായത്.

കഴിഞ്ഞ ദിവസം ആർസിബി നടത്തിയ പരിശീലന സെഷനിൽ കാലിൽ ബാൻഡേജ് കെട്ടിയാണ് കോഹ്‌ലി എത്തിയത്. വളരെ കുറച്ച് സമയം മാത്രമാണ് താരം നെറ്റ്സിൽ ചെലവഴിച്ചത്. കോഹ്‌ലി പരിശീലനം വെട്ടിച്ചുരുക്കാൻ കാരണം പരിക്ക് പൂർണമായും ഭേദമാകാത്തതാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്നത്തെ മത്സരത്തിൽ ഇംപാക്ട് പ്ലേയർ ആയി താരം കളത്തിൽ ഇറങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights: IPL 2026: Bad news for RCB fans, Virat Kohli Unavailable For IPL 2026 Match vs LSG

dot image
To advertise here,contact us
dot image