വിജയം ആവർത്തിക്കാൻ ആർസിബി; തടയിടാൻ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്

ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടം

വിജയം ആവർത്തിക്കാൻ ആർസിബി; തടയിടാൻ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്
dot image

ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടം. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മല്സരം ആരംഭിക്കുന്നത്. കൂറ്റന്‍ സ്‌കോര്‍ ശീലമാക്കിയ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. അതുകൊണ്ട തന്നെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ആർസിബി എന്നത് വലിയൊരു കടമ്പയായിരിക്കും.

കളിച്ച നാല് മത്സരങ്ങളിലും 200 റണ്‍സിൽ അധികം അടിച്ചുകൂട്ടിയ ആര്‍സിബി ഇതിനോടകം തന്നെ സീസണിലെ ഏറ്റവും ശക്തമായ ബാറ്റിംഗ് യൂണിറ്റായിക്കഴിഞ്ഞു. 162 റണ്‍സുമായി വിരാട് ലഖ്‌നൗ, 178 റുസ്‌നുമായി ഫില്‍ സാള്‍ട്ട്, 214 റൺസുമായി നായകൻ രജത് പാട്ടിദാർ, 221 റൺസുമായി ടിം ഡേവിഡ്, 201 റൺസുമായി ദേവ്ദത്ത് പടിക്കല്‍ എന്നിങ്ങനെയാണ് ആർസിബി ബാറ്റിംഗ് നിരയിലെ താരങ്ങളുടെ റണ്‍സുകള്‍. ഒന്നോരണ്ടോ ബാറ്റര്‍മാരെ ആശ്രയിച്ചല്ല, ഒത്തുപിടിച്ചാണ് നിലവിലെ ചാമ്പ്യന്‍മാരുടെ മുന്നേറ്റം. അതുകൊണ്ട് തന്നെ രജത് പാട്ടിദാറും സംഘവും ഹോം ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍മ്പോള്‍ വലിയൊരു ബാറ്റിംഗ് വിരുന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. അതുതന്നെയാണ് മുഹമ്മദ് ഷമി നയിക്കുന്ന ലഖ്‌നൗ ബൗളിംഗ് നിരയെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളിയും.

റണ്ണടിക്കാന്‍ മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, റിഷഭ് പന്ത്, നിക്കോളാസ് പൂരന്‍, ആയുഷ് ബദോണി, അബ്ദുല്‍ സമദ് എന്നിവരുണ്ടെങ്കിലും ഇതുവരെ സ്ഥിരതയോടെ കളിക്കാൻ ഇവർക്കായിട്ടില്ല. ഇത് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വലിയ തിരിച്ചടി തന്നെയായിരിക്കും. ജേക്കബ് ഡഫിയുടേയും ഭുവനേശ്വര്‍ കുമാറിന്റെയും ക്രുനാല്‍ പാണ്ഡ്യയുടേയും സുയാഷ് ശര്‍മയുടേയും ബൗളിംഗ് വൈവിധ്യത്തെ മറികടക്കുകയും വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ, പുത്തന്‍ താരോദയമായ മുകുള്‍ ചൗധരിയില്‍ ലഖ്‌നൗവിന് പ്രതീക്ഷയേറെയാണ്. ഇതുവരെ ഇരുടീമും ആറ് മത്സരങ്ങളിലാണ് ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ നാല് മത്സരങ്ങളിൽ ആർസിബി ജയിച്ചകാത്തപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് ലഖ്‌നൗവിന് ജയിക്കാനായത്.

Content highlight: IPL 2026: RCB vs LSG matchday

dot image
To advertise here,contact us
dot image