'ആവശ്യമുള്ളപ്പോൾ ഞാൻ റൺസ് കണ്ടെത്തും'; മോശം ഫോമിൽ പ്രതികരിച്ച് റുതുരാജ്

തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളിലും പരാജയമായതോടെ വലിയ വിമര്‍ശനമാണ് ചെന്നൈ ക്യാപ്റ്റനെതിരെ ഉയരുന്നത്

'ആവശ്യമുള്ളപ്പോൾ ഞാൻ റൺസ് കണ്ടെത്തും'; മോശം ഫോമിൽ പ്രതികരിച്ച് റുതുരാജ്
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2026 സീസണിൽ തന്റെ ബാറ്റിങ് ഫോമിനെച്ചൊല്ലി ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ചെന്നൈ സൂപ്പർ കിം​ഗ്സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ്. നിലവില്‍ അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് വെറും 63 റണ്‍സ് മാത്രമാണ് ചെന്നൈ നായകന്റെ ബാറ്റിൽ നിന്ന് പിറന്നിട്ടുള്ളത്. എന്നാല്‍ തന്റെ മോശം ഫോം ആശങ്കപ്പെടുത്തുന്നില്ലെന്നും ടീമിന് ആവശ്യമായ ഘട്ടത്തില്‍ മികച്ച പ്രകടനങ്ങള്‍ തന്നില്‍ നിന്നും വരുമെന്നും റുതുരാജ് വ്യക്തമാക്കി.

'കഴിഞ്ഞ മത്സരങ്ങളില്‍ കാര്യമായ റണ്‍സ് നേടാനായിട്ടില്ല. എന്നാല്‍ കഴിഞ്ഞ മത്സരം വിജയിച്ചതോടെ റിലാക്സ് ആകാന്‍ പറ്റി. ടീമിന്റെ ആവശ്യവും സാഹചര്യവും അനുസരിച്ച് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. മാനസികമായി ഞാന്‍ മികച്ച നിലയിലാണ്. എന്റെ മികച്ച പ്രകടനങ്ങള്‍ വഴിയേ വരും. സഹതാരങ്ങള്‍ എന്റെ പ്രകടനങ്ങളെ കവര്‍ ചെയ്യുന്നുണ്ട് എന്നത് തീര്‍ച്ചയാണ്. എന്റെ അവസരം വരുമ്പോള്‍ ഞാനും മികവിലേക്കുയരും' റുതു പറഞ്ഞു.

കഴിഞ്ഞ സീസണുകളിലെല്ലാം ചെന്നൈയുടെ വിശ്വസ്തനായ ഓപ്പണറായിരുന്ന റുതുരാജിന് ഇത്തവണ പ്രതീക്ഷിയ്ക്കൊത്ത് ഉയരാൻ ഇതുവരെ സാധിച്ചിട്ടില്ല. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളിലും പരാജയമായതോടെ വലിയ വിമര്‍ശനമാണ് ചെന്നൈ ക്യാപ്റ്റനെതിരെ ഉയരുന്നത്. എന്നാല്‍ ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്തിയതോടെ ക്യാപ്റ്റനെന്ന നിലയില്‍ റുതുരാജിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കുറഞ്ഞിട്ടുണ്ട്. മത്സരശേഷം സംസാരിക്കവെ ടീം തുടര്‍ച്ചയായി വിജയിക്കുന്നത് തന്നെ സഹായിക്കുന്നുണ്ടെന്ന് റുതുരാജ് പറഞ്ഞു.

Content Highlights: 'I'll do it when it's needed': Ruturaj Gaikwad about his poor start to IPL 2026

dot image
To advertise here,contact us
dot image