സഞ്ജുവിന് രണ്ട് റൺസിന് ഫിഫ്റ്റി നഷ്ടം; കൊൽക്കത്തയ്‌ക്കെതിരെ ചെന്നൈ മികച്ച ടോട്ടലിലേക്ക്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് മികച്ച ടോട്ടലിലേക്ക്

സഞ്ജുവിന് രണ്ട് റൺസിന് ഫിഫ്റ്റി നഷ്ടം; കൊൽക്കത്തയ്‌ക്കെതിരെ ചെന്നൈ മികച്ച ടോട്ടലിലേക്ക്
dot image

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് മികച്ച ടോട്ടലിലേക്ക്. 12 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 118 റൺസാണ് ചെന്നൈ നേടിയിട്ടുള്ളത്.

32 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കം 48 റൺസാണ് സഞ്ജു സാംസൺ നേടിയത്. ആയുഷ് മാത്രേ 17 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളൂം അടക്കം 38 റൺസ് നേടി.

നേരത്തെ ടോസ് ജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കൊല്‍ക്കത്ത ചെന്നൈക്കെതിരെ ഇറങ്ങുന്നത്. പേസര്‍ നവദീപ് സെയ്നിക്ക് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി.

അതേസമയം, കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. മുന്‍ നായകന്‍ എം എസ് ധോണി ഇന്നും ചെന്നൈ നിരയിലില്ല.

Content Highlights: sanju-samson-misses-half-century-csk-vs-kkr-ipl-2026

dot image
To advertise here,contact us
dot image