കളിക്ക് മുന്നേ 1K ഫോളോവേഴ്സ് തികച്ചില്ല; ഇപ്പോൾ അര മില്യൺ; പ്രഫുലിന്റെ തലവര മാറ്റിയ ആ ഓവർ

ഐ പി എല്ലിൽ ഇതാദ്യമായാണ് ഒരു ഇന്നിങ്സിന്റെ ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് വീഴുന്നത്

കളിക്ക് മുന്നേ 1K ഫോളോവേഴ്സ് തികച്ചില്ല; ഇപ്പോൾ അര മില്യൺ; പ്രഫുലിന്റെ തലവര മാറ്റിയ ആ ഓവർ
dot image

പേരുകേട്ട രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് നിരയെ തന്റെ ആദ്യ ഓവറിൽ തന്നെ ചുരുക്കി കെട്ടി അരങ്ങേറ്റക്കാരൻ പ്രഫുൽ ഹിംഗെ. ആദ്യ ഓവറിൽ തന്നെ വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ, ലുവന്‍-ഡ്രെ പ്രിട്ടോറിയസ് എന്നിവരെയാണ് താരം മടക്കി അയച്ചത്. തന്റെ രണ്ടാം ഓവറിൽ റിയാൻ പരാഗിനെയും പുറത്താക്കി.


ഐ പി എല്ലിൽ ഇതാദ്യമായാണ് ഒരു ഇന്നിങ്സിന്റെ ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് വീഴുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയുടെ താരമായ പ്രഫുൽ ഈ സീസണിന് മുന്നോടിയാണ് സൺറൈസേഴ്സ് ഹൈദരാബാദിലെത്തുന്നത്. 30 ലക്ഷം അടിസ്ഥാന വിലക്കാണ് ടീമിലെത്തിയത്.

Also Read:

ഈ മിന്നും പ്രകടനം താരത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടിലും പ്രതിഫലിച്ചു. മത്സരത്തിനിറങ്ങും വരെ ഇന്‍സ്റ്റയില്‍ താരത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 1,000 ൽ താഴെ ആയിരുന്നു. കളി കഴിഞ്ഞ് കുറച്ച് സമയങ്ങൾക്കകം ഫോളോവേഴ്‌സിന്റെ എണ്ണം 1 ലക്ഷമായി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഫോളോവേഴ്‌സിന്റെ എണ്ണം അര മില്യണിന് അടുത്തെത്തിയിരിക്കുകയാണ്.

തുടര്‍ ജയങ്ങളുമായി മുന്നേറിയ രാജസ്ഥാന്‍ റോയല്‍സിന്റെ എല്ലാ കണക്കുകൂട്ടലുകളും അപ്രസ്‌കതമാക്കിയാണ് പ്രഫുല്‍ പന്തെറിഞ്ഞത്.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന മികച്ച സ്‌കോറുയര്‍ത്തി. രാജസ്ഥാന്റെ പോരാട്ടം 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു. 57 റണ്‍സിന്റെ വിജയമാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.

Content Highlights:prafull-ipl-star-overnight-fame-social-media-followers

dot image
To advertise here,contact us
dot image