വൈഭവ് മുംബൈയിലേക്കോ?; ലേലത്തിലൂടെയോ ട്രേഡിലൂടെയോ ടീമിലെത്തിക്കാൻ ശ്രമം

താരം ലേലത്തിലോ ട്രേഡിലോ പോവാൻ സ്വയം തീരുമാനമെടുത്താൽ അത് രാജസ്ഥാന് തിരിച്ചടിയാകും.

വൈഭവ് മുംബൈയിലേക്കോ?; ലേലത്തിലൂടെയോ ട്രേഡിലൂടെയോ ടീമിലെത്തിക്കാൻ ശ്രമം
dot image

രാജസ്ഥാൻ റോയൽസിന്റെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിയെ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസ് ശ്രമിക്കുന്നതായി റിപ്പോർട്ട്. മികച്ച കളിക്കാരെ ടീമിലെത്തിക്കുന്നതിൽ താത്പര്യമുള്ള മുംബൈ ഇന്ത്യൻസ്, വരാനിരിക്കുന്ന ലേലത്തിലൂടെയോ ട്രേഡിലൂടെയോ വൈഭവിനെ സ്വന്തമാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആർ സി ബിക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ 26 പന്തില്‍ 78 റണ്‍സടിച്ച വൈഭവ് സൂര്യവംശി നാലു മത്സരങ്ങളില്‍ 200 റണ്‍സുമായി ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ മുന്നിലെത്തിയിരുന്നു.

അതിന് മുമ്പുള്ള മത്സരത്തിൽ ജസ്പ്രീത് ബുംറയുടെ ആദ്യ പന്തു തന്നെ സിക്സറിന് പറത്തിയാണ് വൈഭവ് മുംബൈ ആരാധകരെ ഞെട്ടിച്ചത്. രണ്ടാം ഓവർ എറിയാൻ എത്തിയത് ബുംറയുടെ ആദ്യ പന്തു തന്നെ വൈഭവ് ലോങ് ഓണിന് മുകളിലൂടെ ഗാലറിയിലെത്തിച്ചു. വെറും 14 പന്തിൽ നിന്ന് അഞ്ചു സിക്സും ഒരു ഫോറുമടക്കം 39 റൺസെടുത്താണ് അന്ന് വൈഭവ് പുറത്തായത്.

പിന്നാലെ മുൻ ബിസിസിഐ സെലക്ടർ ജതിൻ പരാഞ്ജ്പെയാണ് വൈഭവ് സൂര്യവംശി മുംബൈ ഇന്ത്യൻസിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന സൂചന നൽകിയത്. 'സൂര്യവംശി ഇന്ന് രാത്രി കളിക്കുന്നത് തന്റെ ഭാവി ടീമിനെതിരെയാണ്' എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്വ ലിയ ചർച്ചകൾക്ക് വഴിയൊരുക്കി.

2025-ലെ ഐപിഎൽ ലേലത്തിൽ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ വാങ്ങിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ താരം ലേലത്തിൽ വരികയാണെങ്കിൽ, ഋഷഭ് പന്തിന്റെ റെക്കോർഡ് തകർക്കുമെന്നും വില 30 കോടിയും കടന്നേക്കാമെന്നും കരുതപ്പെടുന്നു. എന്നാൽ രാജസ്ഥാൻ അതിന് തുനിയുമോ എന്നതും കണ്ടറിയണം. താരം ലേലത്തിലോ ട്രേഡിലോ പോവാൻ സ്വയം തീരുമാനമെടുത്താൽ അത് രാജസ്ഥാന് തിരിച്ചടിയാകും.

Content highlights: vaibhav suryavanshi mumbai indians transfer rumours ipl 2026

dot image
To advertise here,contact us
dot image