

ഐ പി എൽ 2026 സീസണിന്റെ വിക്കറ്റ് വേട്ടക്കാരുടെ പർപ്പിൾ ക്യാപ് ലിസ്റ്റിൽ ബഹുദൂരം മുന്നിലെത്തി രാജസ്ഥാൻ റോയൽസിന്റെ രവി ബിഷ്ണോയ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയ താരം മൊത്തം വിക്കറ്റ് നേട്ടം ഒമ്പതാക്കി.
ഗുജറാത്തിന്‍റെ പ്രസിദ്ധ് കൃഷ്ണ(6), റാഷിദ് ഖാന്‍(5), ഡല്‍ഹിയുടെ ലുങ്കി എംഗിഡി(5), രാജസ്ഥാന്‍റെ ജോഫ്ര ആര്‍ച്ചര്‍(5) എന്നിവരാണ് വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ അഞ്ചിലുള്ളത്.
ആർ സി ബിക്കെതിരെ 26 പന്തില്‍ 78 റണ്‍സടിച്ച രാജസ്ഥാൻ റോയല്‍സിന്‍റെ 15കാരന്‍ വൈഭവ് സൂര്യവംശിയാണ് നാലു മത്സരങ്ങളില്‍ 200 റണ്‍സുമായി ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ മുന്നിലുള്ളത്.
സഹതാരം യശസ്വി ജയ്സ്വാളിനെ(183) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വൈഭവിന്‍റെ തേരോട്ടം. 43 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്ന് ആര്‍സിബിക്കെതിരെ രാജസ്ഥാനെ വിജയവര കടത്തിയ ധ്രുവ് ജുറെലാണ് 176 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുള്ളത്.
ഇതോടെ ഐപിഎല്‍ റണ്‍വേട്ടയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ സ്വന്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സ് താരം സമീര്‍ റിസ്‌വി(160), കൊല്‍ക്കത്തയുടെ അംഗ്രിഷ് രഘുവംശി(155) എന്നിവരാണ് റണ്‍വേട്ടക്കാരിലെ ആദ്യ അഞ്ചിലുള്ളത്.
Content highlights :ravi bishnoi purple cap leader ipl 2026 top wicket taker