വൈഭവിന്റെയും ജുറേലിന്റെയും വെടിക്കെട്ട്; ആർസിബിക്ക് ആദ്യപരാജയം സമ്മാനിച്ച് രാജസ്ഥാൻ

ഇതോടെ സീസണിലെ വിജയക്കുതിപ്പ് തുടരുകയാണ് രാജസ്ഥാൻ റോയല്‍സ്

വൈഭവിന്റെയും ജുറേലിന്റെയും വെടിക്കെട്ട്; ആർസിബിക്ക് ആദ്യപരാജയം സമ്മാനിച്ച് രാജസ്ഥാൻ
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് സീസണിലെ ആദ്യപരാജയം സമ്മാനിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബിയെ റോയല്‍സ് മുട്ടുകുത്തിച്ചത്. ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. ഇതോടെ സീസണിലെ വിജയക്കുതിപ്പ് തുടരുകയാണ് രാജസ്ഥാൻ റോയല്‍സ്.

അര്‍ധസെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയുടെയും ധ്രുവ് ജുറേലിന്റെയും ഇന്നിങ്‌സുകളാണ് രാജസ്ഥാന് മികച്ച വിജയം സമ്മാനിച്ചത്. 26 പന്തില്‍ 78 റണ്‍സെടുത്താണ് ഓപ്പണര്‍ വൈഭവ് സൂര്യവംശി പുറത്തായത്. 43 പന്തില്‍ 81 റണ്‍സെടുത്ത് ധ്രുവ് ജുറേല്‍ പുറത്താകാതെ നിന്നു.

യശസ്വി ജയ്‌സ്വാള്‍ 13 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് മൂന്ന് റണ്‍സെടുത്ത് നിരാശപ്പെടുത്തിയപ്പോള്‍ രവീന്ദ്ര ജഡേജ 25 പന്തില്‍ പുറത്താകാതെ 24 റണ്‍സെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് അടിച്ചെടുത്തിരുന്നു. ക്യാപ്റ്റന്‍ രജത് പാട്ടിദാറിന്റെ അര്‍ധ സെഞ്ച്വറിയാണ് ബെംഗളൂരുവിന് കരുത്തായത്. 40 പന്തിൽ നിന്ന് നാല് വീതം സിക്‌സും ബൗണ്ടറികളുമടക്കം 63 റൺസെടുത്ത ക്യാപ്റ്റൻ രജത് പാട്ടിദാറാണ് ആർസിബിയുടെ ടോപ് സ്‌കോറർ. അവസാന ഓവറിൽ വെങ്കിടേഷ് അയ്യരുടെ (29*) വെടിക്കെട്ടും ആർസിബിയെ 200 കടത്തി.

Content Highlights: IPL 2026, RR vs RCB: Vaibhav Suryavanshi, Dhruv Jurel fifties guide Rajasthan Royals to 6-wicket win vs Royal Challengers Bengaluru

dot image
To advertise here,contact us
dot image