

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി ഫോമിലേക്ക് ഉയർന്ന് മലയാളി താരം സഞ്ജു സാംസൺ. ഡൽഹി ക്യാപ്റ്റൽസിനെതിരെ വെടിക്കെട്ട് അർധ സെഞ്ച്വറി നേടി മുന്നേറുകയാണ് സഞ്ജു. 26 പന്തിൽ താരം ഫിഫ്റ്റി തികച്ചു. കഴിഞ്ഞ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ താരത്തിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് ഡൽഹിക്കെതിരായ ഇന്നിങ്‌സ്.
കഴിഞ്ഞ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ താരത്തിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് ഡൽഹിക്കെതിരായ ഇന്നിങ്‌സ്. ടൂർണമെന്റിൽ ചെന്നൈയ്ക്ക് വേണ്ടി കളിച്ച മൂന്ന് മത്സരത്തിലും മലയാളി താരത്തിന് ഫോം കണ്ടെത്താനായിരുന്നില്ല. മുൻ ക്ലബ്ബായ രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരത്തിൽ ആറ് റൺസും പഞ്ചാബിനെതിരായ മത്സരത്തിൽ ഏഴ് റൺസുമാണ് താരത്തിന്റെ സമ്പാദ്യം. ബെംഗളൂരുവിനെതിരേ എടുത്തതാകട്ടെ ഒൻപത് റൺസ് മാത്രം. ആദ്യ മൂന്ന് കളിയിലും മലയാളി താരത്തിന് രണ്ടക്കം കടക്കാനാവാതിരുന്നത് ആരാധകർക്ക് നിരാശ സമ്മാനിച്ചിരുന്നു. എന്നാൽ ഡൽഹിക്കെതിരെ മിന്നും ഇന്നിങ്സുമായി അവതരിച്ചിരിക്കുകയാണ് സഞ്ജു.
Content Highlights: IPL 2026, CSK vs DC: Sanju Samson Smashed Fifty for Chennai Super Kings