ചേട്ടനല്ലാതെ മറ്റാര്! ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി മിന്നും സെഞ്ച്വറി നേടി സഞ്ജു സാംസണ്‍

ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജുവിന്റെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് ചെപ്പോക്ക് സാക്ഷിയായത്

ചേട്ടനല്ലാതെ മറ്റാര്! ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി മിന്നും സെഞ്ച്വറി നേടി സഞ്ജു സാംസണ്‍
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി നേടി മലയാളി താരം സഞ്ജു സാംസണ്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 52 പന്തിലാണ് സഞ്ജു മൂന്നക്കം തൊട്ടത്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജുവിന്റെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് ചെപ്പോക്ക് സാക്ഷിയായത്.

കഴിഞ്ഞ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ താരത്തിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് ഡൽഹിക്കെതിരായ ഇന്നിങ്‌സ്. ടൂർണമെന്റിൽ ചെന്നൈയ്ക്ക് വേണ്ടി കളിച്ച മൂന്ന് മത്സരത്തിലും മലയാളി താരത്തിന് ഫോം കണ്ടെത്താനായിരുന്നില്ല. മുൻ ക്ലബ്ബായ രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരത്തിൽ ആറ് റൺസും പഞ്ചാബിനെതിരായ മത്സരത്തിൽ ഏഴ് റൺസുമാണ് താരത്തിന്റെ സമ്പാദ്യം. ബെംഗളൂരുവിനെതിരേ എടുത്തതാകട്ടെ ഒൻപത് റൺസ് മാത്രം. ആദ്യ മൂന്ന് കളിയിലും മലയാളി താരത്തിന് രണ്ടക്കം കടക്കാനാവാതിരുന്നത് ആരാധകർക്ക് നിരാശ സമ്മാനിച്ചിരുന്നു. എന്നാൽ ഡൽഹിക്കെതിരെ മിന്നും ഇന്നിങ്സുമായി അവതരിച്ചിരിക്കുകയാണ് സഞ്ജു.

Content Highlights: IPL 2026, CSK vs DC: Sanju Samson Smashed Century for Chennai Super Kings

dot image
To advertise here,contact us
dot image