'പ്ലീസ് സാർ, താങ്കൾ എന്നും കളി കാണാൻ വരണം'; സെഞ്ച്വറിക്ക് പിന്നാലെ രവി ശാസ്ത്രിയോട് സഞ്ജു

ഡല്‍ഹിക്കെതിരായ അപരാജിത സെഞ്ച്വറിക്ക് ശേഷം സഞ്ജുവിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

'പ്ലീസ് സാർ, താങ്കൾ എന്നും കളി കാണാൻ വരണം'; സെഞ്ച്വറിക്ക് പിന്നാലെ രവി ശാസ്ത്രിയോട് സഞ്ജു
dot image

ചെന്നൈ സൂപ്പർ കിം​ഗ്സ് ടീമിനെയും ആരാധകരെയും ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ. ചെപ്പോക്കിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈയ്ക്ക് വേണ്ടി തന്റെ ആദ്യ സെഞ്ച്വറി അടിച്ചാണ് സഞ്ജു സാംസൺ തിളങ്ങിയത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു 56 പന്തുകളിൽ 15 ഫോറുകളും നാലു സിക്‌സറുകളും അടക്കം 115 റൺസ് എടുത്തു. ഈ ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറിയാണിത്. മൂന്ന് മത്സരങ്ങളിൽ തിളങ്ങാതെ പോയ താരം ആ കുറവും കൂടി നികത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

ഇപ്പോഴിതാ ഡല്‍ഹിക്കെതിരായ അപരാജിത സെഞ്ച്വറിക്ക് ശേഷം സഞ്ജുവിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഐപിഎൽ സീസണിലെ ആദ്യ സെഞ്ചറി തികച്ചതിനു പിന്നാലെ രവി ശാസ്ത്രിക്കും പിച്ച് ക്യുറേറ്റർക്കും നന്ദി പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസൺ. ഇന്നിങ്സിനുശേഷം ബ്രോഡ്‌കാസ്റ്റർക്കു വേണ്ടി രവി ശാസ്ത്രിയോട് സംസാരിക്കവേയാണ് മുൻ ഇന്ത്യൻ താരത്തിനും സഞ്ജു നന്ദി പറഞ്ഞത്.

'അതേ സാർ, താങ്കൾക്ക് ഒരുപാട് നന്ദിയുണ്ട്. ഓരോ മത്സരത്തിന് മുൻപും നിങ്ങളെ കാണുന്നത് എനിക്ക് ഭാഗ്യമാണെന്ന് തോന്നുന്നു, അതുകൊണ്ട് ദയവായി എല്ലാ കളിയിലും വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു', മത്സരം തുടങ്ങുന്നതിനു മുൻപ് രവി ശാസ്ത്രിയുമായി സംസാരിച്ചതു സൂചിപ്പിച്ചായിരുന്നു സഞ്ജുവിന്റെ വാക്കുകൾ.

Content Highlights: IPL 2026, CSK vs DC: Sanju Samson Credits Ravi Shastri After Stunning Century for Chennai Super Kings

dot image
To advertise here,contact us
dot image