ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; 34 രൂപ വര്‍ധിപ്പിച്ചു

പെട്രോളിന്റെ കയറ്റുമതി തീരുവയില്‍ മാറ്റമില്ല

ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; 34 രൂപ വര്‍ധിപ്പിച്ചു
dot image

ന്യൂഡല്‍ഹി : ഡീസലിൻ്റെ കയറ്റുമതി തീരുവയിലും എക്‌സൈസ് തീരുവയിലും വര്‍ധനവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഡീസലിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 21.5 രൂപയില്‍ നിന്ന് 55.5 രൂപ ആയാണ് ഉയര്‍ത്തിയത്.

ഡീസലിന്റെ സ്‌പെഷല്‍ അഡീഷനല്‍ എക്‌സൈസ് തീരുവ ലീറ്ററിന് 24 ആയും റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രചര്‍ സെസ് 36 ആയും വര്‍ധിപ്പിച്ചു. വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 29.5 രൂപയില്‍ നിന്ന് 42 രൂപയായും ഉയര്‍ത്തി.

അതേസമയം പെട്രോളിന്റെ കയറ്റുമതി തീരുവയില്‍ മാറ്റമില്ല. രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ ചാഞ്ചാട്ടം മൂലം ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കാനും സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാനുമാണ് നടപടിയെന്നാണ് വിവരം. കഴിഞ്ഞ മാര്‍ച്ചില്‍ എണ്ണക്കമ്പനികള്‍ക്ക് ആശ്വാസമായി എക്‌സൈസ് തീരുവ വെട്ടിക്കുറച്ചിരുന്നുവെങ്കിലും പുതിയ വിജ്ഞാപനത്തോടെ ഡീസലിന്റെ നികുതി ഭാരം വീണ്ടും വര്‍ധിച്ചിരിക്കുകയാണ്.

Content Highlight : The Government of India has announced an increase in export duty as well as excise duty on diesel. The decision is likely to have a direct impact on fuel prices and could influence inflation and transportation costs across the country.

dot image
To advertise here,contact us
dot image