

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യം ബാറ്റുചെയ്യും. ഗുവാഹത്തിയില്‍ മഴയൊഴിഞ്ഞതോടെ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബിയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.
മഴകാരണം ഒരു മണിക്കൂര്‍ വൈകിയാണ് ഗുവാഹത്തിയില്‍ ടോസ് വീണത്. ഏഴ് മണിക്ക് ഇടേണ്ട ടോസ് എട്ട് മണിക്കാണ് ഇട്ടത്. എന്നാല്‍ ടോസിന് ശേഷവും ഗുവാഹത്തിയില്‍ മഴ കാരണം മത്സരം വൈകിയിരിക്കുകയാണ്.
Content Highlights: IPL 2026, RR vs RCB: Rain returns again after Rajasthan Royals win toss, opt to bowl first vs Royal Challengers Bengaluru