ആർഎസ്എസും ബിജെപിയും വിഷപ്പാമ്പുകളാണെന്ന പരാമർശം; മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ പരാതി നൽകി ആർഎസ്എസ്

ഖർഗെയുടെ പരാമർശം ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കും ഇടയിൽ വർഗീയ വിഭജനത്തിന് കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ആർഎസ്എസിന്റെ പരാതി

ആർഎസ്എസും ബിജെപിയും വിഷപ്പാമ്പുകളാണെന്ന പരാമർശം; മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ പരാതി നൽകി ആർഎസ്എസ്
dot image

ഗുവാഹത്തി: മല്ലികാർജുൻ ഖർഗെയുടെ 'വിഷപ്പാമ്പ്' പരാമർശത്തിനെതിരെ പരാതി നൽകി അസം ആർഎസ്എസ്. ഡിസ്‌പുർ പൊലീസ് സ്റ്റേഷനിലും സിൽച്ചാർ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്. നേരത്തെ ബിജെപിയും സമാനമായ പരാമർശത്തിൽ ഖർഗെയ്‌ക്കെതിരെ പരാതി നൽകിയിരുന്നു.

ഖർഗെയുടെ പരാമർശം ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കും ഇടയിൽ വർഗീയ വിഭജനത്തിന് കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ആർഎസ്എസിന്റെ പരാതി. ഇരു വിഭാഗങ്ങൾക്കും ഇടയിലുള്ള സമാധാനത്തെ തകർക്കുമെന്നും തെരഞ്ഞെടുപ്പ് അന്തരീക്ഷത്തെ അലങ്കോലമാകുമെന്നും പരാതിയിലുണ്ട്. ഖർഗെയുടെ പരാമർശം ആർഎസ്എസ് പ്രവർത്തകർക്കെതിരെ അക്രമത്തിനുള്ള ആഹ്വാനം കൂടിയാണ് എന്നും ആർഎസ്എസ് പറയുന്നു.

Also Read:

അസമിലെ ശ്രീഭൂമി ജില്ലയിലെ പ്രചാരണ പരിപാടിയിലായിരുന്നു ഖർഗെ ആർഎസ്എസിന്റെയും ബിജെപിയെയും വിഷപ്പാമ്പിനോട് ഉപമിച്ചത്. പ്രാർത്ഥനയ്ക്കിടയിൽ ഒരു വിഷപ്പാമ്പ് അടുത്തുകൂടെ പോയാൽ, പ്രാർത്ഥന നിർത്തി അതിനെ കൊല്ലാൻ ഖുർആൻ സമ്മതിക്കുന്നുണ്ട്. ആ വിഷപ്പാമ്പുകൾ ആർഎസ്എസും ബിജെപിയുമാണ് എന്നതിനാൽ പ്രാർത്ഥന നിർത്തിവെക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. അവരെ കൊന്നില്ലെങ്കിൽ നിങ്ങൾക്ക് നിലനിൽക്കാൻ കഴിയില്ല എന്നായിരുന്നു ഖർഗെയുടെ പരാമർശം.

Content Highlights: RSS Assam files police complaints against Mallikarjun Kharge over his “snake” remark, sparking political controversy.

dot image
To advertise here,contact us
dot image