'എന്റെ കംബാക്ക് കാണാൻ അമ്മയില്ലാതെ പോയി'; LSG താരം മൊഹ്‌സിന്‍ ഖാന്‍

നീണ്ട കാത്തിരിപ്പിന് ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്കുള്ള തിരിച്ച് വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് താരം മൊഹ്‌സിന്‍ ഖാന്‍

'എന്റെ കംബാക്ക് കാണാൻ  അമ്മയില്ലാതെ പോയി'; LSG താരം മൊഹ്‌സിന്‍ ഖാന്‍
dot image

നീണ്ട കാത്തിരിപ്പിന് ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്കുള്ള തിരിച്ച് വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് താരം മൊഹ്‌സിന്‍ ഖാന്‍. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നാല് ഓവർ എറിഞ്ഞ താരം 19 റൺസ് മാത്രം വിട്ട് നൽകി ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഒരു മെയ്ഡൻ ഓവറും എറിയാൻ താരത്തിന് കഴിഞ്ഞിരുന്നു.

15 മാസത്തെ പരിക്ക് കാരണം മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന ശേഷം ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചെത്താൻ പ്രേരിപ്പിച്ചത് അമ്മയാണെന്ന് താരം പറഞ്ഞു. 'ദീർഘകാലം കളിയ്ക്കാൻ കഴിയാതെ വന്നതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായി. സർജറിയ്ക്ക് ശേഷമുള്ള റീഹാബ് സമയത്തും നെഗറ്റീവ് ചിന്തകൾ ആയിരുന്നു മനസ് നിറയെ. വീണ്ടും മത്സരങ്ങൾക്കായി കളത്തിൽ ഇറങ്ങാൻ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഈ സമയത്ത് അമ്മ വലിയ പിന്തുണയാണ് നൽകിയത്' മൊഹ്‌സിന്‍ പറഞ്ഞു.

അമ്മയുടെ സ്വപ്നം ഞാൻ വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക എന്നതായിരുന്നു. ഞാൻ ബംഗളൂരുവിൽ നിന്ന് ലഖ്നൗ ടീമിന്റെ ക്യാമ്പിലേക്ക് തിരിച്ചെത്തിയ ദിവസമാണ് അമ്മ മരിച്ചത്. അത് എന്നെ മാനസികമായി തകർത്തു. അമ്മയുടെ മരണത്തിന് ശേഷം ഒരു മാസത്തോളം പരിശീലനത്തിനിറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Content highlights: Lsg star mohsin khan emotional about mother after comeback ipl 2026

dot image
To advertise here,contact us
dot image