

വീണ്ടും വാർത്തകളിൽ നിറഞ്ഞ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ. ഹർദിക് പാണ്ഡ്യ എന്ന താരത്തിലുപരി ഹർദിക് പാണ്ഡ്യ എന്ന വ്യക്തിയെ കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. താരത്തിന്റെ ആഡംബര ഭ്രമവും ഒപ്പം നല്ല മനസുമാണ് ആ ചർച്ചകൾക്ക് വഴിവച്ചത്. കാരണം, വെറും 35 ദിവസത്തിനിടെ താരം ആഡംബര വാഹനങ്ങൾക്കും സമ്മാനങ്ങൾക്കുമായി ചെലവാക്കിയത് 17 കോടി രൂപയായിരുന്നു.
ഹർദിക് തന്റെ അഞ്ച് വയസുള്ള മകൻ അഗസ്ത്യയ്ക്ക് നാല് കോടി രൂപ വിലവരുന്ന ഒരു ലാൻഡ് റോവർ ഡിഫൻഡർ സമ്മാനിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. പിന്നാലെ മാർച്ച് 15-ന് ഫെരാരി 12 സിലിൻഡ്രി എന്ന വാഹനവും താരം സ്വന്തമാക്കി. 12 കോടി രൂപയാണ് ആഡംബര വാഹനത്തിന്റെ വില. ഇനിയുമുണ്ട് താരത്തിന്റെ ആഡംബര ഭ്രമം. കഴിഞ്ഞ ദിവസം താരം തന്റെ സുഹൃത്തായ മഹേക ശർമയ്ക്ക് 1.7 കോടി വിലയുള്ള ഒരു മെഴ്സിഡസ് ബെൻസ് വി-ക്ലാസും സമ്മാനമായി നൽകിയിരുന്നു. വെറും രണ്ടാഴ്ച്ചയ്ക്കിടെ മഹേകയ്ക്ക് താരം നൽകുന്ന രണ്ടാമത്തെ ആഡംബര സമ്മാനമാണിത്.
തന്റെ ആഡംബര ഭ്രമത്തിന് പിന്നാലെ പോകുമ്പോഴും ക്രിക്കറ്റിലെ റിയൽ ഹീറോസിനെയും താരം മറന്നില്ല. കഴിഞ്ഞ ദിവസം വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തത്തിനിടെ അവിടുത്തെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് താരം 10 ലക്ഷത്തിന്റെ ചെക്ക് കൈമാറിയതും വാർത്തകളിൽ ഇടംനേടിയിരുന്നു. പാണ്ഡ്യയുടെ ഈ എളിമയാർന്ന ഇടപെടലുകൾ വലിയ പ്രശംസകൾക്കും വഴിവയ്ക്കാറുണ്ട്.

ബിസിസിഐ കരാറുകൾ, ഐപിഎൽ പ്രതിഫലം, ബർണാഡ് പരസ്യങ്ങൾ എന്നിവയിലൂടെയുള്ള താരത്തിന്റെ ആകെ ആസ്തി 120 കോടി കാദെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിലുള്ള കാർ ശേഖരത്തിന്റെ മൂല്യം മാത്രം ഏകദേശം 40 കോടിയോളം വരുമെന്നാണ് കണക്ക്. റോൾസ് റോയ്സ് ഫാന്റം, ലംബോർഗിനി ഉറൂസ്, മെഴ്സിഡസ്-എ.എം.ജി ജി63 തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ കാറുകളെല്ലാം താരത്തിന്റെ ഗാരേജിലുണ്ട്.
Content highlight: Hardik Pandya spents 35 crore in just 17 days