ഹിറ്റടിച്ച ചിത്രത്തിന്റെ ഓഡീഷൻ, സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത ടാസ്ക്, അബദ്ധങ്ങളിൽ പെട്ടിട്ടുണ്ട്; ശ്രുതി

രണ്ട് മൂന്ന് ഓഡിഷന് പോയിട്ട് അബദ്ധം ആയിട്ടുണ്ട്. സിനിമയും ആയിട്ട് ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് അവർ അവിടെ നിന്ന് ചെയ്യിക്കുന്നത്.

ഹിറ്റടിച്ച ചിത്രത്തിന്റെ ഓഡീഷൻ, സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത ടാസ്ക്, അബദ്ധങ്ങളിൽ പെട്ടിട്ടുണ്ട്; ശ്രുതി
dot image

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ശ്രുതി സുരേഷ്. കരിക്ക് സീരിസിലൂടെ എത്തി ഇപ്പോൾ സിനിമയിലും സജീവമാണ് നടി. ഇപ്പോഴിതാ പണ്ട് ഒരുപാട് സിനിമകളുടെ ഓഡിഷന് പോയി തനിക്ക് അബദ്ധം പറ്റിയതായി പറയുകയാണ് നടി. ഹിറ്റായ ഒരു സിനിമയുടെ ഓഡിഷന് പോയിരുന്നുവെന്നും എന്നാൽ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ടാസ്ക് ആണ് തന്നെതെന്നും ശ്രുതി പറയുന്നു. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'കരിയറിന്റെ സ്റ്റാർട്ടിങ്ങിൽ ഒരുപാട് ഓഡിഷനിൽ പോകുമായിരുന്നു. കാസ്റ്റിംഗ് കോളുകൾ കാണുന്നത് എല്ലാം അയക്കും,അപ്പോൾ അവർ നമ്മളെ വിളിക്കും. ഓഡിഷന് പോകുമ്പോൾ വലിയ ക്യൂ ആയിരിക്കും അന്ന്. പ്രൊഡക്ഷൻ നോക്കിയോ ഡയറക്ടറിനെ നോക്കിയോ ആയിരിക്കില്ല പോകുന്നത്, നമ്മുക്ക് അറിയില്ലല്ലോ അതൊന്നും. പക്ഷെ അവിടെ ചെല്ലുമ്പോൾ പ്രമോഷന്റെ ഭാഗമായി വെറുതെ ഓഡിഷൻ നടത്തുന്നവർ ആയിരിക്കും. ഇന്നാണെങ്കിൽ ആരെയെങ്കിലും സെറ്റിൽ പരിചയം ഉണ്ടാകും. അല്ലെങ്കിൽ വിളിച്ച് ചോദിക്കാൻ എങ്കിലും ആളുണ്ട് ഇന്ന്.

അങ്ങനെ രണ്ട് മൂന്ന് ഓഡിഷന് പോയിട്ട് അബദ്ധം ആയിട്ടുണ്ട്. സിനിമയും ആയിട്ട് ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് അവർ അവിടെ നിന്ന് ചെയ്യിക്കുന്നത്. ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ആ സിനിമ റീലീസ് ആയി വളരെ ഹിറ്റായിരുന്നു, പക്ഷെ ആ സിനിമയുടെ ഓഡിഷന് നമ്മുടെ ഏജ് ഗ്രൂപ്പിൽ ഉള്ളവരെ ആവശ്യം ഉണ്ടായിരുന്നില്ല. ആ സിനിമ കണ്ടപ്പോൾ എന്തിനാണ് അവിടെ പോയി ക്യൂ നിന്നത് എന്ന തോന്നിയിട്ടുണ്ട്. വളരെ കോമേഷ്യൽ ആയി സിറ്റിയിൽ നടക്കുന്ന ഒരു പടമായിരുന്നു.

പേരൊന്നും പറയുന്നില്ല. പക്ഷെ എന്റെ അടുത്ത് അന്ന് പറഞ്ഞത് വയലിൽ ജോലി ചെയ്യുന്ന പോലെ ചെയ്യാൻ ആണ്. എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്യിച്ചത് എന്ന് എനിക്ക് ഇപ്പോഴും ഓർമ ഇല്ല. സിനിമയുമായി കുറച്ചുകൂടെ കണക്ട് ചെയ്യുന്ന ടാസ്ക് തന്നിരുന്നെങ്കിൽ നന്നായി ഇരുന്നേനെ എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ കുറച്ച് അബദ്ധങ്ങൾ ഓഡിഷൻ പോയി പറ്റിയിട്ടുണ്ട്,' ശ്രുതി സുരേഷ് പറഞ്ഞു.

Content Highlights: Shruti Suresh has candidly spoken about her early struggles in the industry, admitting that she made several mistakes while attending auditions. Reflecting on her journey, the actress highlighted how those experiences helped her grow and improve her craft. Her insights offer valuable lessons for aspiring actors navigating the competitive world of auditions.

dot image
To advertise here,contact us
dot image