സൂര്യാസ്തമയം ആസ്വദിക്കാൻ പറ്റിയ ഇന്ത്യയിലെ കുറച്ച്‌ ബീച്ചുകൾ പരിചയപെട്ടാലോ?

കണ്ണിനും മനസിനും കുളിർമയേകുന്ന സൂര്യാസ്തമയ കാഴ്ചകൾ

സൂര്യാസ്തമയം ആസ്വദിക്കാൻ പറ്റിയ ഇന്ത്യയിലെ കുറച്ച്‌ ബീച്ചുകൾ പരിചയപെട്ടാലോ?
dot image

സൂര്യാസ്തമയം എന്നും പുതുമയോടും ഒപ്പം അത്ഭുതത്തോടും കൂടി മാത്രമേ വീക്ഷിക്കാൻ കഴിയൂ. എത്ര കണ്ടാലും മതിവരാത്ത ഒരു കാഴ്ച. ചില സ്ഥലങ്ങളുടെ പ്രകൃതി ഭംഗിയും സൂര്യാസ്തമയ കാഴ്ചകളും കൂടി ഇഴചേരുമ്പോൾ കണ്ണിനും മനസിനും കുളിർമയേകുന്ന ഒരു പ്രത്യേക അനുഭൂതി സൃഷ്ടിക്കാൻ ഇവക്ക് സാധിക്കുന്നു. പ്രത്യേകിച്ച് സമുദ്രം, തടാകം എന്നിവിടങ്ങളിലെ സൂര്യാസ്തമയ കാഴ്ചകൾ ഏറെ പ്രശസ്തമാണ്. ഈ കാഴ്ച കാണാൻ വേണ്ടി മാത്രം ആളുകൾ ചില സ്ഥലങ്ങൾ പണം നോക്കാതെ സന്ദർശിക്കാറുമുണ്ട്. ഇന്ത്യയിലെ അത്തരം ചില ബീച്ചുകൾ പരിചയപ്പെട്ടാലോ?

പാലോലം ബീച്ച് - ഗോവ

Palolem Beach in Goa
Palolem Beach in Goa

ഇന്ത്യയിലെ ബീച്ചുകളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് ഗോവയിലെ പാലോലം ബീച്ച്. ഇവിടുത്തെ സൂര്യാസ്തമയത്തിന്റെ ആകൃതി തന്നെ വശ്യമനോഹരമാണ്. ബീച്ച് ഒരു ക്രസന്റ് ഷേപ്പിൽ ആയതുകൊണ്ട് അസ്തമയ സൂര്യൻ കൃത്യം നടുവിലാണ് ദൃശ്യമാകുക. തീരത്തെ വെള്ള മണലിന്റെ സാന്നിധ്യത്തിൽ അസ്തമയ സൂര്യൻ കടലാഴങ്ങളിലേക്ക് ലയിക്കുന്നത് കാണാൻ സന്ദർശകർ ഏറെയാണ്.

മറീന ബീച്ച്

sunset in Marina Beach
Marina Beach

ശാന്തമായ അന്തഃരീക്ഷം. എന്നാൽ കടലോളങ്ങളെ സാക്ഷിയാക്കി കടലുമായി രമ്യതയിലാകുന്ന അസ്തമയ സൂര്യൻ. പൊതുവെയുള്ള അസ്തമയ അന്തരീക്ഷത്തെ അടപടലം പൊളിച്ചെഴുതുകയാണ് മറീന ബീച്ച്. ചെന്നൈ നഗരത്തിന്റെ ഒച്ചപ്പാടുകൾക്ക് നടുവിൽ ഒരു സൂര്യാസ്തമയം. ഒരുവശത്ത് സൂര്യാസ്തമയം, മറുവശത്ത് ചെന്നൈ നഗരത്തിന്റെ തിരക്ക്. എങ്കിലും അസ്തമയ സൂര്യന്റെ പ്രൗഢിക്ക് ഒരു കുറവും വരുത്താത്ത മറീന ബീച്ച് നിരവധി സന്ദർശകരെ ആകർഷിക്കുന്നു.

sunset in Kanyakumari

കന്യാകുമാരി ബീച്ച് - തമിഴ് നാട്
ഇന്ത്യയുടെ ദക്ഷിണ അറ്റം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കന്യാകുമാരി മൂന്ന് സമുദ്രങ്ങൾ കൂടിച്ചേരുന്ന അത്യപൂർവ സംഗമ കേന്ദ്രം കൂടിയാണ്. അറബിക്കടലും, ബംഗാൾ ഉൾക്കടലും, ഇന്ത്യൻ മഹാസമുദ്രവും പരസ്പരം ലയിക്കുന്ന ഇടം. ഇവർക്ക് മദ്ധ്യേ ഒരു സൂര്യാസ്തമയം. ഈ വിസ്മയം കാണാൻ സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളാണ് കന്യാകുമാരിയിൽ എത്തുന്നത്.

Sunset in Varkkala
Sunset in Varkkala

വർക്കല ബീച്ച് - കേരളം
ക്ലിഫ് ഉള്ള കേരളത്തിലെ ഏക കടൽത്തീരമാണ് വർക്കല. പ്രകൃതി സ്വന്തമായി തീർത്ത ക്ലിഫും പ്രകൃതി ഭംഗിയും ആസ്വദിക്കാൻ ധാരാളം സഞ്ചാരികളാണ് ഇവിടെ ദിനംപ്രതി എത്തുന്നത്. വൈകുന്നേരങ്ങളിൽ വർക്കല ബീച്ചിന് സമീപമുള്ള കഫേകളിൽ ആളുകൾ തിങ്ങുന്നത് കാണാൻ സാധിക്കും. എന്നാൽ അത് ചായ കുടിക്കാനോ വർത്തമാനം പറയാനോ അല്ല. വർക്കലയിലെ സൂര്യാസ്തമയം കാണാൻ ആണ്.

Sunset in Radhanagar Beach
Radhanagar Beach

രാധാനഗർ ബീച്ച് - ആൻഡമാൻ നിക്കോബാർ

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ച് എന്ന ഖ്യാതി നേടിയ ഒന്നാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന രാധാനഗർ ബീച്ച്. വെള്ള മണലും ടർക്കോയ്സ് നിറത്തിലുള്ള കടലും ഉൾകൊള്ളുന്ന രാധാനഗർ ബീച്ചിലെ സൂര്യാസ്തമയം ഏറെ മനോഹരമാണ്. മറ്റ് സ്ഥലങ്ങളിലെ സൂര്യാസ്തമയ കാഴ്ചകൾക്ക് കടലിലെ വഞ്ചികളും മറ്റും തടസ്സമാകാറുണ്ട്. എന്നാൽ രാധാനഗർ ബീച്ചിൽ ഇത്തരം തടസ്സങ്ങൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ സൂര്യാസ്തമയത്തിന്റെ ഭംഗി ഒട്ടും ചോരാതെ തന്നെ ആസ്വദിക്കാൻ രാധാനഗർ ബീച്ചിൽ അവസരമുണ്ട്.

Content Highlights: Sunsets seem more beautiful at the beach, and India has many fascinating ones to explore.

dot image
To advertise here,contact us
dot image