

ഇന്ത്യൻ പ്രീമിയർ ലീഗിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. സീസണിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ഷമി എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയിരുന്നു. ഡൽഹിക്കെതിരെ കെ എൽ രാഹുലിനെയാണ് ഷമി ആദ്യ പന്തിൽ തന്നെ പുറത്താക്കിയത്. ഷമിയുടെ പന്തില്‍ ഏരിയല്‍ ഷോട്ടിന് ശ്രമിച്ചാണ് രാഹുല്‍ പുറത്തായത്.
ഇതോടെയാണ് ഷമി റെക്കോർഡ് നേടിയത്. ഐപിഎല്ലില്‍ ഇത് അഞ്ചാം തവണയാണ് ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഷമി വിക്കറ്റ് സ്വന്തമാക്കുന്നത്. മറ്റൊരു ബോളര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത റെക്കോര്‍ഡാണിത്.
ഇതുവരെ 7 ബോളര്‍മാരാണ് ഐപിഎല്ലില്‍ തങ്ങളുടെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടിയിട്ടുള്ളത്. മുഹമ്മദ് ഷമി ഈ നേട്ടം 5 തവണ സ്വന്തമാക്കിയപ്പോള്‍ പ്രവീണ്‍ കുമാര്‍, ഉമേഷ് യാദവ്, ട്രെന്റ് ബോള്‍ട്ട്,ലസിത് മലിംഗ, ഭുവനേശ്വര്‍ കുമാര്‍, അശോക് ഡിന്‍ഡ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ മൂന്ന് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Mohammed Shami scripts history, becomes first bowler in the history of IPL