

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഈഡനില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് അടിച്ചെടുത്തു.
ഹൈദരാബാദിന് വേണ്ടി ഹെന്റിച്ച് ക്ലാസന്‍ അര്‍ധ സെഞ്ച്വറി നേടി. 35 പന്തില്‍ 52 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും മികച്ച സംഭാവന നല്‍കി. അഭിഷേക് ശര്‍മ 21 പന്തില്‍ 48 റണ്‍സെടുത്തപ്പോള്‍ മറ്റൊരു ഓപ്പണറായ ട്രാവിസ് ഹെഡ് 21 പന്തില്‍ 46 റണ്‍സെടുത്തു.
കൊല്‍ക്കത്തയ്ക്ക് വേണ്ടി ബ്ലെസിങ് മുസറബാനി നാല് വിക്കറ്റുകള്‍ വീഴ്ത്തി. വൈഭവ് അറോറ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ കാര്‍ത്തിക് ത്യാഗിയും അനുകൂല്‍ റോയ്‌യും ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
Content Highlights: IPL 2026, KKR vs SRH: Klaasen's fifty takes Sunrisers to 226/8; Abhishek, Head miss out on half-centuries