ഈഡനില്‍ കൊല്‍ക്കത്തയ്ക്ക് ടോസ്; ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു

ഇരുടീമുകളും ആദ്യവിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്

ഈഡനില്‍ കൊല്‍ക്കത്തയ്ക്ക് ടോസ്; ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ്. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഇരുടീമുകളും ആദ്യവിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങൾ വരുത്താതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. അതേസമയം ആര്‍സിബിക്കെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ ഹൈദരാബാദ് മാറ്റം വരുത്തി. ഹര്‍ഷല്‍ പട്ടേലിന് പകരം ശിവാംഗ് കുമാര്‍ പ്ലേയിംഗ് ഇലവനിലെത്തി.

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ്മ, നിതീഷ് കുമാർ റെഡി, സലിൽ അറോറ, ഹർഷ് ദുബെ, ശിവാംഗ് കുമാർ, ജയദേവ് ഉനദ്കട്ട്, ഡേവിഡ് പെയ്ൻ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിങ് ഇലവൻ: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, അംഗ്രിഷ് രഘുവംശി (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, രമൺദീപ് സിംഗ്, അനുകുൽ റോയ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, വൈഭവ് അറോറ, കാർത്തിക് ത്യാഗി, ബ്ലെസിംഗ് മുസറബാനി.

Content Highlights: IPL 2026, KKR vs SRH: Kolkata Knight Riders win toss, opt to bowl against Sunrisers Hyderabad in Kolkata

dot image
To advertise here,contact us
dot image