ഗൾഫ് രാജ്യങ്ങൾക്കെതിരെ ആക്രമണം തുടർന്ന് ഇറാൻ; ശക്തമായി പ്രതിരോധിച്ച് ജിസിസി രാജ്യങ്ങൾ

തുടര്‍ച്ചയായ 34-ാം ദിവസമാണ് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുന്നത്

ഗൾഫ് രാജ്യങ്ങൾക്കെതിരെ ആക്രമണം തുടർന്ന് ഇറാൻ; ശക്തമായി പ്രതിരോധിച്ച് ജിസിസി രാജ്യങ്ങൾ
dot image

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. യുഎഇയില്‍ മിസൈലിന്റ അവശിഷ്ടങ്ങള്‍ പതിച്ച് വ്യവസായ മേഖലയിലെ കെട്ടിടത്തിന് നാശനഷ്ടം ഉണ്ടായി. 19 ബാലിസ്റ്റിക് മിസൈലുകളും 26 ഡോണുകളുമാണ് ഇന്ന് യുഎഇയുടെ പ്രതിരോധ സംവിധാനം നേരിട്ടത്. സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങി വിവിധ രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്‍ ഇന്നും ആക്രമണം നടത്തി.

തുടര്‍ച്ചയായ 34-ാം ദിവസമാണ് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുന്നത്. അബുദാബിയെ പ്രത്യേക സാമ്പത്തിക മേഖലയായ കെസാദിനെ ലക്ഷ്യമിട്ടുള്ള ആക്രമണം യുഎഇ സേന തകര്‍ത്തു. എന്നാല്‍ നിര്‍വീര്യമാക്കിയ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് കെട്ടിടത്തിന് നാഷനഷ്ടം ഉണ്ടായി.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് കെസാദിന് നേരെ ഇറാന്‍ ആക്രമണം നടത്തുന്നത്. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ഇവിടെ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. 19 ബാലിസ്റ്റിക് മിസൈലുകളും 26 ഡോണുകളും ഇന്ന് തകര്‍ത്തതായി യുഎ‌ഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Also Read:

ഇറാന്‍ ആക്രമണം ആരംഭിച്ച ശേഷം ഇതുവരെ 457 ബാലിസ്റ്റിക് മിസൈലുകളും 19 ക്രൂയിസ് മിസൈലുകളും 2038 ഡ്രോണുകളുമാണ് യുഎഇ നേരിട്ടത്. ഇറാന്റെ ആക്രമണത്തില്‍ 12 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. പരിക്കേറ്റവരുടെ എണ്ണം 189 ആണ്. ബഹ്‌റൈന് നേരെയും ഇന്നും ഇറാന്‍ തുടര്‍ച്ചയായി ആക്രമണം നടത്തി. പുലര്‍ച്ചെയുണ്ടായ ആക്രമണങ്ങള്‍പ്പ് പിന്നാലെ സുരക്ഷാ നടപടികളുടെ ഭാഗമായി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേ വഴി ഹമാദ് ടൗണിലേക്ക് ഉള്ള യാത്രക്ക് ഏറെ നേരം നിരോധനം ഏര്‍പ്പെടുത്തി.

സൗദി അറേബ്യയിലെ കിഴക്കന്‍ മേഖലയിലും ഇറാന്‍ മിസൈലുകളും ഡ്രോണുകളും അയച്ചു. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ നിരവധി ഡ്രോണുകള്‍ തകര്‍ത്തതായി ഖത്തര്‍ ഭരണകൂടവും അറിയിച്ചു. ശക്തമായ പ്രതിരോധമാണ് ഇറാനെതിരെ ജിസിസി രാജ്യങ്ങള്‍ നടത്തിവരുന്നത്.

Content Highlights: Tensions rise in the Middle East as Iran continues attacks targeting Gulf countries, while GCC nations mount a strong counter-response.

dot image
To advertise here,contact us
dot image