'വൈഭവിനായി 10 കോടി വരെ മുടക്കാൻ തയ്യാറായിരുന്നു'; രാജസ്ഥാന്‍ ഡയറക്ടറുടെ വെളിപ്പെടുത്തൽ

രാജസസ്ഥാൻ റോയൽസിന്റെ വിസ്മയ ബാലൻ വൈഭവ് സൂര്യവന്‍ഷിശിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടര്‍ സുബിന്‍ ബറൂച്ച.

'വൈഭവിനായി 10 കോടി വരെ മുടക്കാൻ തയ്യാറായിരുന്നു';  രാജസ്ഥാന്‍ ഡയറക്ടറുടെ വെളിപ്പെടുത്തൽ
dot image

രാജസസ്ഥാൻ റോയൽസിന്റെ വിസ്മയ ബാലൻ വൈഭവ് സൂര്യവന്‍ഷിശിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടര്‍ സുബിന്‍ ബറൂച്ച. ഐപിഎല്‍ താരലേലത്തിലെത്തിയ വൈഭവിനെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസ് 10 കോടി രൂപ വരെ മാറ്റിവെച്ചിരുന്നുവെന്ന് ബറൂച്ച വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം 15 വയസ് തികഞ്ഞ വൈഭവ്, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തില്‍ 15 പന്തിൽ അർധസെഞ്ച്വറി നേടി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ സീസണിൽ വെറും 14 വയസ്സിൽ ഐ പി എല്ലിൽ അരങ്ങേറിയ താരം 35 പന്തിൽ സെഞ്ച്വറി തികച്ചും റെക്കോർഡിട്ടിരുന്നു. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ഐ പി എൽ സെഞ്ച്വറിയായിരുന്നു അത്.

വൈഭവിനെ 2025-ലെ ഐപിഎൽ ലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. അതുപോലെ രാജസ്ഥാന്‍ നടത്തിയ ട്രയല്‍സില്‍ 157 കിലോമീറ്റർ വേഗതയിൽ വന്ന നേരിട്ട അ‍ഞ്ചാം പന്ത് സിക്സറിന് പറത്തിയാണ് വൈഭവ് അത്ഭുതപ്പെടുത്തിയതെന്നും ബറൂച്ച പറഞ്ഞു. 157 കിലോമീറ്റർ വേഗതയുള്ള പന്തുകളെപ്പോലും അനായാസം നേരിടാനുള്ള വൈഭവിന്‍റെ കഴിവിനെ ബേബി ഹള്‍ക്ക് എന്നാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്.

വരാനിരിക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് വൈഭവ് തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അങ്ങനെ സംഭവിച്ചാൽ സച്ചിൻ ടെൻഡുൽക്കറുടെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ അരങ്ങേറ്റക്കാരൻ എന്ന റെക്കോർഡും വൈഭവിന് സ്വന്തമാകും.

Content highlights: rajasthan-royals-director-on-vaibhav-suryavanshi-ipl-auction-bid

dot image
To advertise here,contact us
dot image