'This is national party'; സന്ദീപ് വാര്യരുടെ പ്രചാരണത്തിന് ഇറക്കിയത് ഇതര സംസ്ഥാനക്കാരെയെന്ന് സിപിഐഎം; വീഡിയോ

വീഡിയോയില്‍ 'ദിസ് ഈസ് നാഷണല്‍ പാര്‍ട്ടി' എന്ന് യുവാക്കളില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം

'This is national party'; സന്ദീപ് വാര്യരുടെ പ്രചാരണത്തിന് ഇറക്കിയത് ഇതര സംസ്ഥാനക്കാരെയെന്ന് സിപിഐഎം; വീഡിയോ
dot image

കാസര്‍കോട്: തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരുടെ പ്രചാരണത്തിന് ഇറക്കിയത് ഇതര സംസ്ഥാക്കാരെയെന്ന് സിപിഐഎം. ഇതര സംസ്ഥാനത്തുനിന്നുള്ളവര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ വീഡിയോ സിപിഐഎം പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചെറുവത്തൂര്‍ മടക്കരയിലെ പ്രചാരണ വീഡിയോയാണ് സിപിഐഎം പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വീഡിയോയില്‍ 'ദിസ് ഈസ് നാഷണല്‍ പാര്‍ട്ടി' എന്ന് യുവാക്കളില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം.

ചെറുവത്തൂരില്‍ പ്രചാരണത്തിന് എത്തിയവരെ സിപിഐഎം-സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞതായായിരുന്നു യുഡിഎഫിന്റെ പരാതി. സന്ദീപ് വാര്യരും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ സിപിഐഎം പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വീഡിയോയില്‍ മാസ്‌ക് വെച്ച് മുഖം മറച്ച മൂന്ന് യുവാക്കളെ കാണാം. വോട്ട് ഫോര്‍ സന്ദീപ് വാര്യര്‍ എന്നെഴുതിയ ടീഷര്‍ട്ടാണ് ഇവര്‍ ധരിച്ചിരിക്കുന്നത്. ഇതിന് പുറമേ ഇവര്‍ ശരീരത്തില്‍ ഒരു ബോര്‍ഡും കെട്ടിവെച്ചിട്ടുണ്ട്. അതില്‍ 'സ്‌നേഹപൂര്‍വം സന്ദീപ് വാര്യര്‍, സന്ദീപ് വാര്യരെ വിജയിപ്പിക്കുക' എന്നാണ് എഴുതിയിരിക്കുന്നത്. ഹിന്ദിക്കാരാണ് ഇവിടെ എത്തിയിരിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഇതിനിടെ ഒരു യുവാവ് 'ദിസ് ഈസ് നാഷണല്‍ പാര്‍ട്ടി' എന്ന് പറയുന്നത് കേള്‍ക്കാം.

ഇന്ന് രാവിലെ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം നടന്നത്. സന്ദീപ് വാര്യര്‍ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്ന യുവാക്കളെ സിപിഐഎം-സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നായിരുന്നു യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതി. യുവാക്കളുടെ ശരീരത്തില്‍ കെട്ടിവെച്ചിരുന്ന പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നൗഷാദ് ഇളമ്പച്ചിയെ സംഘം ഭീഷണിപ്പെടുത്തിയതായും യുഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. പ്രവര്‍ത്തകരെ തടഞ്ഞതറിഞ്ഞായിരുന്നു സന്ദീപ് വാര്യര്‍ സ്ഥലത്തെത്തിയത്. സ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞതായി സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു.

Content Highlights- CPM has alleged that Sandeep Warrier used people from other states in a campaign video claiming to represent a national party

dot image
To advertise here,contact us
dot image