

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കെകെആര്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് അടിച്ചെടുത്തു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, അംഗ്കൃഷ് രഘുവംശി എന്നിവര്‍ അർധ സെഞ്ച്വറി നേടിത്തിളങ്ങി.
40 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ബൗണ്ടറിയും സഹിതം 67 റണ്‍സെടുത്ത രഹാനെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. 29 പന്തില്‍ 51 റണ്‍സുമായി രഘുവംശിയും മികച്ച സംഭാവന നല്‍കി. ഓപ്പണര്‍ ഫിന്‍ അലന്‍ 17 പന്തില്‍ 31 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 18 റണ്‍സെടുത്ത് മടങ്ങി.
21 പന്തില്‍ 33 റണ്‍സെടുത്ത് റിങ്കു സിങും നാല് റണ്‍സുമായി രമണ്‍ദീപ് സിങ്ങും പുറത്താകാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി ശര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlights: IPL 2026, MI vs KKR: Ajinkya Rahane, Angkrish Raghuvanshi fifties power KKR to 220