

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഏറ്റുമുട്ടാനിരിക്കെ മത്സരത്തെക്കുറിച്ച് വമ്പൻ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. കെകെആറിനെ മുംബൈ ഇന്ത്യൻസിന്റെ മുൻ ക്യാപ്റ്റനും സൂപ്പർ താരവുമായ രോഹിത് ശർമ പരാജയപ്പെടുത്തുമെന്നാണ് ശ്രീകാന്തിന്റെ പ്രവചനം. കൊല്‍ക്കത്ത ബോളര്‍മാരെ ഒരു ഹല്‍വ തിന്നുന്ന ലാഘവത്തില്‍ ഹിറ്റ്മാൻ നേരിടുമെന്നാണ് ശ്രീകാന്ത് പറയുന്നത്.
'കുറച്ച് വർഷങ്ങൾക്ക് മുന്‍പുതന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നാൽ രോഹിത് ശര്‍മയ്ക്ക് ഹല്‍വ പോലെയായിരുന്നു. ഇന്നും ഹല്‍വ കഴിക്കുന്ന ലാഘവത്തിലായിരിക്കും അദ്ദേഹം കൊൽക്കത്തയുടെ ബോളിങിനെ തകര്‍ക്കാന്‍ പോകുന്നത്. കെകെആര്‍ രോഹിത്തിന്റെ ബദാം ഹല്‍വ ടീമാണ്. കെകെആറിനെതിരെയാണ് കളിക്കുന്നതെങ്കിൽ രോഹിത് എപ്പോഴും കംഫര്‍ട്ട് സോണിലാണ്', തന്റെ യുട്യൂബ് ചാനലിലൂടെ ശ്രീകാന്ത് പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാമത്തെ മത്സരത്തിലാണ് മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും മുഖാമുഖം എത്തുക. ഇന്ന് രാത്രി 7.30ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് സൂപ്പർ പോരാട്ടം.
Content Highlights: IPL 2026: Rohit Sharma will smash KKR bowling like 'halwa' Ex-India selector backs MI star to fire