

ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. ഐപിഎൽ 2026 സീസണിലെ ആദ്യ മത്സരത്തിൽ 38 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്ന കോഹ്‌ലി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വിജയത്തിലേക്ക് നയിച്ചതിനു പിന്നാലെയാണ് റായിഡുവിന്റെ പ്രതികരണം. ഇന്ത്യൻ ടീമിന് ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരത കുറയുന്ന സാഹചര്യത്തിൽ കോഹ്‌ലിയെ പോലെയുള്ള പരിചയസമ്പന്നനായ താരത്തിന്റെ സാന്നിധ്യം നിർണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വിരാട് കോഹ്‌ലിയുടെ കരിയര്‍ അവസാനിക്കാറായിട്ടില്ലെന്നും ഇനിയും അഞ്ചോ ആറോ വര്‍ഷം ബാക്കിയുണ്ടെന്നും അമ്പാട്ടി റായിഡു പറഞ്ഞു. അദ്ദേഹം ടെസ്റ്റിലേക്ക് തിരികെ വരണം, അതും ക്യാപ്റ്റനായി. ഇത് വളരെ ഗൗരവത്തോടെയാണ് പറയുന്നതാണ്. ഇന്ത്യൻ ക്രിക്കറ്റിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച റെഡ്-ബോൾ ക്യാപ്റ്റനാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി ഇന്ത്യൻ ക്രിക്കറ്റിന് ഒരു നഷ്ടമാണെന്നും അമ്പാട്ടി റായിഡു പറഞ്ഞു.
Rayudu wants Virat Kohli back as Test Captain! 👀🔥
— SportsTiger (@The_SportsTiger) March 29, 2026
With the King hitting his absolute peak across formats right now, is this the move Team India needs? Let me know what you think! 👇💬
[ Virat Kohli, Test cricket, King Kohli, Ambati Rayudu, Trending post, viral post] pic.twitter.com/6TA5nM2qus
2025 ലാണ് കോഹ്‌ലി ടെസ്റ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 123 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 47 റൺസ് ശരാശരിയിൽ 9230 റൺസ് നേടിയിട്ടുണ്ട്. കൂടാതെ 30 സെഞ്ച്വറികളും 31 അർധസെഞ്ച്വറികളും അദ്ദേഹം ടെസ്റ്റിൽ അടിച്ചു കൂട്ടിയിട്ടുണ്ട്.
മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആറ് വിക്കറ്റ് വിജയത്തിൽ വിരാട് കോഹ്‌ലി നിർണായക പ്രകടനമാണ് പുറത്തെടുത്തത്. ഹൈദരാബാദിനെതിരെ 202 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് വേണ്ടി ചേസ് മാസ്റ്റർ വിരാട് കോഹ്‌ലി റെക്കോർഡ് അർധ സെഞ്ച്വറി കുറിച്ചിരുന്നു. 38 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്ന കോഹ്‌ലിയാണ് ആർസിബിയുടെ വിജയശിൽപ്പി.
Content Highlights: Ambati Rayudu wants Virat Kohli's return to Test cricket and possibly the captaincy