വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ​ഗൾഫ് രാജ്യങ്ങൾ; വിശ്വാസികൾ ഓശാന ഞായർ ആചരിച്ചു

യുഎഇയിലും ഓശാന പെരുന്നാളിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു

വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ​ഗൾഫ് രാജ്യങ്ങൾ; വിശ്വാസികൾ ഓശാന ഞായർ ആചരിച്ചു
dot image

വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ ക്രൈസ്തവ വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിച്ചു. ആയിരക്കണക്കിന് വിശ്വാസികളാണ് വിവിധ ദേവാലയങ്ങളില്‍ നടന്ന പ്രത്യേക പാര്‍ത്ഥനയില്‍ പങ്കെടുത്തത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ലോകത്ത് സമാധാനം പുലരുന്നതിനായി എല്ലാവരും പ്രര്‍ത്ഥിക്കണമെന്ന് വൈദികര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ഓശാന ഞായര്‍ ആയ ഇന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ക്രിസ്തീയ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഒമാനിലെ വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനയും കുരുത്തോല പ്രദക്ഷിണവും ദിവ്യബലി ഉള്‍പ്പടെയുള്ള ചടങ്ങുകളും നടന്നു.‌ മസ്‌കറ്റിലെ റൂവി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കാത്തലിക് ദേവാലയത്തില്‍ നടന്ന ശ്രുശ്രൂക്ഷകള്‍ക്ക് വികാരി ഫാദര്‍ സെബിന്‍ ചരലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ഗാല ഹോളി സ്പിരിറ്റ് കാത്തലിക് ദേവാലയത്തില്‍ നടന്ന ശുശ്രൂക്ഷകള്‍ക്ക് മലങ്കര കത്തോലിക്ക വികാരി ഫാദര്‍ വര്‍ഗ്ഗീസ് വാലിക്കോടത്ത് നേത്യത്വം നല്‍കി. നൂറ് കണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു.

യുഎഇയിലും ഓശാന പെരുന്നാളിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു. ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലലില്‍ നടന്ന ഓശാന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തോഡോക്‌സ് സഭ ഇടുക്കി ഭദ്രാസനാധിപനും കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയുമായ സഖറിയാ മാര്‍ സേവേറിയോസ് മെത്രാപോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി റവറന്റെ് ഫാദര്‍ അജു എബ്രഹാം, അസിസ്റ്റന്റ് വികാരി റവ ഫാ ചെറിയാന്‍ ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.

ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്ന ഓശാന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി അഡ്വ. ഡോ. ഷാജി ജോര്‍ജ് കോര്‍ എപ്പിസ്‌കോപ്പാ, സഹവികാരി ഫാ റോബിന്‍സ് ഡാനിയേല്‍ ഫാ.ബിബിന്‍ ബിജോയ് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. മറ്റ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ഓശാന ഞായറിനോട് അനുബന്ധിച്ച പ്രത്യേക് പ്രാര്‍ത്ഥനകള്‍ നടന്നു.

Content Highlights:

dot image
To advertise here,contact us
dot image