റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450യുടെ ബുക്കിങ് ആരംഭിച്ചു; വില 2.49 ലക്ഷം മുതല്‍, വിശദ വിവരങ്ങളറിയാം

ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ അപ്ഡേറ്റുകള്‍ കമ്പനി നല്‍കിയിരിക്കുന്നത്

റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450യുടെ ബുക്കിങ് ആരംഭിച്ചു; വില 2.49 ലക്ഷം മുതല്‍, വിശദ വിവരങ്ങളറിയാം
dot image

റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പ്രശസ്തമായ റോഡ്സ്റ്റര്‍ മോഡലായ ഗറില്ല 450യുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലുമെത്തിച്ചു. സ്‌പോര്‍ട്ടിയര്‍ വേരിയന്റായ അപെക്‌സാണ് പുതുതായി എത്തിച്ചത്. പുതിയ മാറ്റങ്ങളോടെ എത്തുന്ന ഗറില്ല 450 നിരയുടെ എക്‌സ്-ഷോറൂം വില 2.49 ലക്ഷം രൂപ മുതല്‍ 2.72 ലക്ഷം രൂപ വരെയാണ്. ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ അപ്ഡേറ്റുകള്‍ കമ്പനി നല്‍കിയിരിക്കുന്നത്. ഗറില്ല 450 നിരയിലെ ഏറ്റവും സ്‌പോര്‍ട്ടിയായ വേരിയന്റാണ് അപെക്‌സ്.

royal Enfield Guerrilla 450 APEX

പ്രധാന മാറ്റങ്ങള്‍

  • ഡിസൈന്‍: ഹെഡ്ലാമ്പിന് മുകളിലായി പുതിയ കൗള്‍, മാറ്റാന്‍ സാധിക്കുന്ന പിന്‍ സീറ്റ് കൗള്‍ എന്നിവ വാഹനത്തിന് കഫേ റേസര്‍ ലുക്ക് നല്‍കുന്നു.
  • ഹാന്‍ഡില്‍ ബാര്‍: സാധാരണ മോഡലിനേക്കാള്‍ 56mm താഴ്ന്നതും 57mm മുന്നോട്ട് നീങ്ങിയതുമായ അലുമിനിയം ഹാന്‍ഡില്‍ ബാറാണ് ഇതിലുള്ളത്. ഇത് സ്‌പോര്‍ട്ടി ആണെന്നതാന് പുറമെ ഫോര്‍വേഡ് ലീനിങ് റൈഡിങ് പൊസിഷനും നല്‍കുന്നു.
  • ടയറുകള്‍: റോഡ് യാത്രകള്‍ക്ക് കൂടുതല്‍ അനുയോജ്യമായ Vredestein Centuro ST ടയറുകളാണ് അപെക്‌സില്‍ ഉപയോഗിച്ചിരിക്കുന്നത്.

royal Enfield Guerrilla 450 APEX

എന്‍ജിന്‍, പെര്‍ഫോമന്‍സ്

എന്‍ജിന്‍ കാര്യക്ഷമതയില്‍ മാറ്റങ്ങളില്ലാതെയാണ് പുതിയ വേരിയന്റ് എത്തിയിരിക്കുന്നത്. ഹിമാലയന്‍ 450യില്‍ ഉപയോഗിക്കുന്ന അതേ ഷെര്‍പ പ്ലാറ്റ്ഫോമാണ് ഇതിലും തുടരുന്നത്.

  • എന്‍ജിന്‍: 452cc, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍.
  • പവര്‍: 40 PS കരുത്തും 40 Nm ടോര്‍ക്കും.ഗിയര്‍ബോക്‌സ്: 6 സ്പീഡ് ഗിയര്‍ബോക്‌സ്, സ്ലിപ്പര്‍ ആന്‍ഡ് അസിസ്റ്റ് ക്ലച്ച് സൗകര്യത്തോടു കൂടി.
  • റൈഡ് മോഡുകള്‍: 'Street', 'Sport' എന്നീ രണ്ട് മോഡുകള്‍ ലഭ്യമാണ്. ഇതില്‍ പുതുതായി മെമ്മറി ഫംഗ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത്, വണ്ടി ഓഫ് ചെയ്ത് ഓണാക്കിയാലും അവസാനമായി ഉപയോഗിച്ച മോഡില്‍ തന്നെ തുടരും.
  • ഡിസ്‌പ്ലേ: ഗൂഗിള്‍ മാപ്സ് നാവിഗേഷന്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി എന്നിവയുള്ള 4-ഇഞ്ച് TFT ട്രിപ്പര്‍ ഡാഷ്.
  • പുതിയ അപ്ഡേറ്റ്: ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഇനി ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ ട്രിപ്പര്‍ ഡാഷില്‍ മാപ്പ് കാണാന്‍ സാധിക്കും.
royal Enfield Guerrilla 450 APEX

വില വിവരം (എക്‌സ്-ഷോറൂം)

അപെക്‌സ് (റെഡ്, ഗ്രീന്‍, ബ്ലാക്ക്) -2.49 ലക്ഷം -2.56 ലക്ഷം
ഡാഷ് (ട്വിലൈറ്റ് ബ്ലൂ, ഷാഡോ ആഷ്) - 2.49 ലക്ഷം -2.67ലക്ഷം
ഫ്‌ളാഷ് (ബ്രാവ ബ്ലൂ) - 2.72 ലക്ഷം

മറ്റ് മാറ്റങ്ങള്‍

സാധാരണ മോഡലുകളായ ഡാഷ്, ഫ്‌ളാഷ് (Flash) എന്നിവയിലെ ടയറുകളുടെ ക്വാളിറ്റി വര്‍ധിപ്പിച്ചു. ഇത് നനവുള്ള റോഡുകളില്‍ 17% കൂടുതല്‍ ഗ്രിപ്പ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ 'ഡാഷ്' വേരിയന്റില്‍ പുതിയ ട്വിലൈറ്റ് ബ്ലൂ എന്ന നിറവും ഹാന്‍ഡ്ഗാര്‍ഡുകളും ലഭ്യമാണ്. ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു, മാര്‍ച്ച് 31 മുതല്‍ വിതരണം തുടങ്ങും.

Content Highlights : 2026 Royal Enfield Guerrilla 450 Launched At ₹2.49 Lakh

dot image
To advertise here,contact us
dot image