സർവ്വം മായ പോലെ വാഴ 2വിന്റേയും കഥ ഞാൻ കേട്ടിട്ടില്ല, പടം കണ്ടപ്പോഴാണ് കഥ മനസിലായത്; അജു വർഗീസ്

മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത് എന്നീ സിനിമകളുടെ കഥകൾ വിനീത് നിർബന്ധിച്ച് കേൾപ്പിച്ചതാണ്. വടക്കൻ സെൽഫിയുടെ കഥയും അറിയില്ലായിരുന്നു.

സർവ്വം മായ പോലെ വാഴ 2വിന്റേയും കഥ ഞാൻ കേട്ടിട്ടില്ല, പടം കണ്ടപ്പോഴാണ് കഥ മനസിലായത്; അജു വർഗീസ്
dot image

മലയാളികളുടെ പ്രിയതാരമാണ് അജു വര്‍ഗീസ്. കരിയറിന്‍റെ ആദ്യ ഘട്ടത്തില്‍ കോമഡി റോളുകളിലൂടെയാണ് അജു പ്രേക്ഷകരെ കൈയിലെടുത്തതെങ്കില്‍ ഇപ്പോള്‍ അതല്ലാത്ത ക്യാരക്റ്റര്‍ റോളുകളിലും പ്രകടന മികവ് കൊണ്ട് അദ്ദേഹം കൈയടി നേടിയിട്ടുണ്ട്. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താറുണ്ടെങ്കിലും ഇപ്പോഴും തിരക്കഥ പൂര്‍ണ്ണമായും അജു പൂർണമായും വായിക്കാറില്ല. സർവ്വം മായ പോലെ വാഴ 2 വിന്റെ കഥ തനിക്ക് അറിയില്ലെന്ന് പറയുകയാണ് അജു വർഗീസ്.

സർവ്വം മായയുടെ കഥ ഡബ്ബിങ് സമയത്ത് പോലും മനസിലായില്ലെന്നും തിയേറ്ററിൽ കഥ ശേഷമാണ് മനസിലായതെന്നും അജു പറഞ്ഞു. മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത് എന്നീ സിനിമകളുടെ കഥകൾ വിനീത് നിർബന്ധിച്ച് കേൾപ്പിച്ചതാണെന്നും അജു വർഗീസ് പറഞ്ഞു. വാഴ 2 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ലൈഫ് നെറ്റ് ടി.വി. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘വാഴയുടെ കഥയൊന്നും എനിക്ക് അറിയില്ല. വിപിൻ ഇടയ്ക്ക് സംസാരിക്കുമ്പോൾ ‘ഇതാണ് ഞാൻ ഇന്റർവെല്ലിന് ഉദ്ദേശിക്കുന്നത്’ എന്ന് പറയും. അങ്ങനെ കേട്ടിട്ടുള്ള പരിചയം മാത്രമാണ് ഉള്ളത്. സർവ്വം മായയുടെ കഥയും ഞാൻ കേട്ടിട്ടില്ല. ഡബ്ബിങിലും അല്ല പടം കണ്ടപ്പോഴാണ് കഥ മനസിലായത്. ഞാൻ പണ്ടു മുതൽ അങ്ങനെ തന്നെയാണ്. മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത് എന്നീ സിനിമകളുടെ കഥകൾ വിനീത് നിർബന്ധിച്ച് കേൾപ്പിച്ചതാണ്. അതിൽ കൂടുതലായി പറയാനൊന്നും ഉണ്ടായിരുന്നില്ല. വടക്കൻ സെൽഫിയുടെ കഥയും അറിയില്ലായിരുന്നു. ജസ്റ്റ് ഒന്ന് കേട്ടു അത്രയേയുള്ളൂ ,’ അജു വർഗീസ് പറഞ്ഞു.

അതേസമയം, സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ. ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് സിനിമയുടെ രണ്ടാം ഭാഗം ഇപ്പോൾ പുറത്തിറങ്ങാൻ ഒഴുങ്ങുകയാണ്. ആദ്യ ഭാഗം പോലെ തന്നെ കോമഡിക്കും ഇമോഷൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമയാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. സോഷ്യൽ മീഡിയ സെൻസേഷനുകൾ ആയ ഹാഷിർ ആൻഡ് ഗ്യാങ്, അൽ അമീൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ഇവർക്കൊപ്പം അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. ഏപ്രിൽ രണ്ടിനാണ് സിനിമയുടെ റിലീസ്.

Content Highlights: Aju Varghese revealed that he has not yet heard the story of “Sarvam Maya and Vazha 2.” He also shared a nostalgic anecdote about Vineeth Sreenivasan insisting that he listen to the stories of Malarvadi Arts Club and Thattathin Marayathu, reflecting their long-standing friendship and creative journey in Malayalam cinema.

dot image
To advertise here,contact us
dot image