10 ദിർഹവുമായി 50 വർഷം മുമ്പ് ഇതേ ദിവസം യുഎഇയിലെത്തി; നാട്ടിലേക്ക് തിരിച്ച് പ്രവാസി മലയാളി

ദെയ്‌റയും ബർ ദുബായും റോളയും മാത്രം പരിചിതമായിരുന്ന കാലത്തുനിന്ന് ഇന്നത്തെ ആധുനിക യുഎഇയിലേക്കുള്ള മാറ്റം അദ്ദേഹം നേരിട്ട് കണ്ടു

10 ദിർഹവുമായി 50 വർഷം മുമ്പ് ഇതേ ദിവസം യുഎഇയിലെത്തി; നാട്ടിലേക്ക് തിരിച്ച് പ്രവാസി മലയാളി
dot image

1976 നവംബർ 10, വെറും 16 വയസ്സ് പ്രായം, പോക്കറ്റിൽ 10 ദിർഹം. ജീവിതത്തിൽ വലിയ പ്രതീക്ഷകളുമായി ആബിദ് സി കെ എന്ന കൗമാരക്കാരൻ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ മുന്നിലുണ്ടായിരുന്നത് അപരിചിതമായൊരു ലോകമായിരുന്നു. അന്ന് മനസ്സിൽ ഒരേയൊരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ടോ മൂന്നോ വർഷം ജോലി ചെയ്ത് കുറച്ച് പണമുണ്ടാക്കി നാട്ടിലേക്ക് മടങ്ങുക. എന്നാൽ ആ യാത്ര അരനൂറ്റാണ്ട് നീളുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല.

ഇന്ന് 50 വർഷങ്ങൾക്കിപ്പുറം അതേ നവംബർ 10ന് ആബിദ് യുഎഇയോട് വിടപറയുകയാണ്. കൈയിൽ 10 ദിർഹവുമായി തുടങ്ങിയ യാത്ര അവസാനിക്കുമ്പോൾ സമ്പാദ്യമായി ഒപ്പമുള്ളത് പണത്തേക്കാൾ വിലയേറിയ ജീവിതാനുഭവങ്ങളും കുടുംബവും ഓർമകളുമാണ്.

Abidh CK
ആബിദ് സി കെ

ഷാർജയിലെ തുണിക്കടയിൽ 700 ദിർഹം ശമ്പളത്തിൽ സെയിൽസ്മാനായി തുടങ്ങിയ ജീവിതം പിന്നീട് കുടുംബവും ജോലിയും സ്വപ്നങ്ങളുമെല്ലാം കെട്ടിപ്പടുത്ത പ്രവാസജീവിതമായി മാറി. രണ്ട് പെൺമക്കളും ആറ് പേരക്കുട്ടികളുമുള്ള ആബിദ് ഇന്ന് സംതൃപ്തിയോടെയാണ് മടക്കയാത്രയ്ക്ക് ഒരുങ്ങുന്നത്.

പഴയ യുഎഇയുടെ വളർച്ചയ്ക്കും ജീവിതരീതികളിലെ മാറ്റങ്ങൾക്കും സാക്ഷിയായ വ്യക്തിയാണ് ആബിദ്. ദെയ്‌റയും ബർ ദുബായും റോളയും മാത്രം പരിചിതമായിരുന്ന കാലത്തുനിന്ന് ഇന്നത്തെ ആധുനിക യുഎഇയിലേക്കുള്ള മാറ്റം അദ്ദേഹം നേരിട്ട് കണ്ടു. ഇന്റർനെറ്റ് വ്യാപകമായ കാലത്ത് പ്രവാസികൾക്ക് മലയാളം പത്രങ്ങൾ, ടിക്കറ്റ് ബുക്കിങ് തുടങ്ങിയ സേവനങ്ങൾ ഒരിടത്ത് ലഭ്യമാക്കാൻ keralauae.com എന്ന വെബ്സൈറ്റും ആരംഭിച്ചു. കടയിലെത്തി സാധനങ്ങൾ വാങ്ങിയിരുന്ന കാലം മുതൽ വാട്സാപ്പും ഓൺലൈൻ ഇടപാടുകളും എഐയും വ്യാപാരരംഗം മാറ്റിമറിച്ച ഇന്നത്തെ കാലംവരെയുള്ള മാറ്റങ്ങൾക്കും അദ്ദേഹം ദൃക്സാക്ഷിയാണ്.

Content Highlights: A Malayali expatriate who arrived in the UAE 50 years ago with just 10 dirhams is returning home after five decades.

dot image
To advertise here,contact us
dot image