'അവർ തന്റെ മരണം അടുത്തെന്ന് ഉറപ്പിച്ചുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു, ധൈര്യമായി ഇരിക്കാൻ രാഹുലിനോട് പറഞ്ഞു'

തന്റെ ഓര്‍മ്മക്കുറിപ്പായ 'ബിലോങ്ങിംഗ്: എ ജേര്‍ണി ഓഫ് ലവ്' എന്ന പുസ്തകത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്

'അവർ തന്റെ മരണം അടുത്തെന്ന് ഉറപ്പിച്ചുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു, ധൈര്യമായി ഇരിക്കാൻ രാഹുലിനോട് പറഞ്ഞു'
dot image

ന്യൂഡല്‍ഹി: 1984ല്‍ സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളില്‍ 'ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍' എന്ന പേരില്‍ സൈനിക നടപടിക്ക് ഉത്തരവിട്ടതിന് പിന്നാലെ, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. തന്റെ ഓര്‍മ്മക്കുറിപ്പായ 'ബിലോങ്ങിംഗ്: എ ജേര്‍ണി ഓഫ് ലവ്' എന്ന പുസ്തകത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഈ പുസ്തകം, യുദ്ധാനന്തര ഇറ്റലിയിലെ തന്റെ ബാല്യം, രാജീവ് ഗാന്ധിയുമായുള്ള പ്രണയം, ഇന്ത്യയിലെ ജീവിതം, രാജ്യവുമായുള്ള തന്റെ ബന്ധത്തെ രൂപപ്പെടുത്തിയ വ്യക്തിപരമായ നഷ്ടങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിവരിക്കുന്നു. 'ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍'-ന് ശേഷം 1984ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ളതാണ് പുസ്തകത്തിലെ നിര്‍ണായകമായ അധ്യായങ്ങളിലൊന്ന്.

സൈനിക നടപടിയെത്തുടര്‍ന്ന് തന്റെ ഭര്‍ത്തൃമാതാവിന് പലതവണ ഭീഷണികള്‍ ലഭിച്ചിരുന്നുവെന്നും, താന്‍ മരണപ്പെട്ടാല്‍ കുടുംബം എന്തുചെയ്യണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും സോണിയ ദി ഗാര്‍ഡിയനോട് പറഞ്ഞു.'അവര്‍ തന്റെ മരണം അടുത്തെന്ന് ഉറപ്പിച്ചുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ധൈര്യമായിരിക്കണമെന്നും കരയരുതെന്നും അവര്‍ രാഹുലിനോട് പറഞ്ഞു,' എന്നായിരുന്നു സോണിയ ഗാന്ധിയുടെ പരാമര്‍ശം.

Army officers at the site of Operation Blue Star in June 1984.
1984 ജൂണിൽ 'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ' നടന്ന സ്ഥലത്തുള്ള കരസേനാ ഉദ്യോഗസ്ഥർ. Photo Credit: Getty

'ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്' അനുമതി നല്‍കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ്, ഇന്ദിരാഗാന്ധി തന്റെ കൊച്ചുമക്കളായ രാഹുലിനെയും പ്രിയങ്കയെയും കൂട്ടി കാശ്മീരിലെ തന്റെ തറവാട് വീട്ടിലേക്ക് ഒരു യാത്ര പോയിരുന്നു. സോണിയാ ഗാന്ധിയുടെ അഭിപ്രായത്തില്‍, അതൊരു 'യാത്രാമൊഴി' പറയലായിരുന്നു. 1984 ഒക്ടോബര്‍ 31ന് ആ നിര്‍ഭാഗ്യകരമായ ദിവസം വന്നെത്തി. സുവര്‍ണ്ണ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായി, ഇന്ദിരാഗാന്ധിയുടെ തന്നെ സിഖ് അംഗരക്ഷകര്‍ അവര്‍ക്കുനേരെ വെടിയുതിര്‍ത്തു. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന സോണിയ ഗാന്ധി പുറത്തേക്ക് ഓടിയെത്തിയപ്പോള്‍, വെടിയുണ്ടകള്‍ തുളച്ചുകയറി രക്തത്തില്‍ കുളിച്ച നിലയില്‍ തന്റെ ഭര്‍തൃമാതാവിന്റെ മൃതദേഹം നിലത്തു കിടക്കുന്നതാണ് കണ്ടതെന്നും സോണിയ പറഞ്ഞു.

1984 ജൂണ്‍ 1 മുതല്‍ 8 വരെയാണ് സുവര്‍ണ്ണ ക്ഷേത്രത്തില്‍ നിന്ന് ഭീകരവാദികളെ പുറത്താക്കുന്നതിനായി 'ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍' നടപ്പിലാക്കിയത്. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ജര്‍നൈല്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ നടന്ന വിഘടനവാദ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നു ഇത്. അവിടെ ഒളിച്ചിരുന്ന ഭിന്ദ്രന്‍വാലയെ വധിക്കുന്നതിനായി, സിഖുകാരുടെ ഏറ്റവും പവിത്രമായ ആരാധനാലയങ്ങളിലൊന്നിലേക്ക് സൈന്യം ഇരച്ചുകയറി. ഇത് സിഖ് സമൂഹത്തിനിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായി. ഈ സൈനിക നടപടിയെത്തുടര്‍ന്ന് ഡല്‍ഹിയിലും മറ്റ് സ്ഥലങ്ങളിലും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും, അതില്‍ 3,000ത്തിലധികം സിഖുകാര്‍ കൊല്ലപ്പെടുകയും ചെയ്തു.

Content Highlights: Congress leader Sonia Gandhi has written that former Prime Minister Indira Gandhi faced several threats after ordering Operation Blue Star at the Golden Temple in 1984. She shares this account in her memoir, 'Belonging: A Journey of Love', released on Tuesday. The book explores her childhood in post-war Italy, her relationship with Rajiv Gandhi, her life in India and the personal losses that shaped her connection with the country. One of its key chapters focuses on Indira Gandhi's killing in 1984, following Operation Blue Star.

dot image
To advertise here,contact us
dot image