

വർധിച്ചുവരുന്ന തൊഴിലില്ലായ്മയെക്കുറിച്ച് ഇന്ത്യൻ നയരൂപീകർത്താക്കൾക്ക് മുന്നറിയിപ്പുമായി സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്പാദന ഹബ്ബായ ചൈനയിലെ യുവതീയുവാക്കൾക്ക് തൊഴിൽ ഇല്ലാത്ത അവസ്ഥയിലാണെന്നും എഐ അവസ്ഥ മോശമാക്കുമെന്നും വെമ്പു പറഞ്ഞു. എക്സിലായിരുന്നു വെമ്പുവിന്റെ പ്രതികരണം.
ചൈനയാണ് ലോകത്തെ ഫാക്ടറി. വൈവിധ്യമാർന്ന മേഖലകളിൽ ശ്രദ്ധേയമായ സാങ്കേതിക ശേഷി അവർക്കുണ്ട്.1.2 ട്രില്യൺ ഡോളർ വ്യാപാര മിച്ചം ഉള്ള രാജ്യമാണ്. എന്നിട്ടും കോളേജ് വിദ്യാഭ്യാസം നേടിയ യുവതീയുവാക്കളിൽ പലർക്കും ചൈനയിൽ തൊഴിൽ അവസരങ്ങളില്ല. പഠനം പൂർത്തിയാക്കിയ ശേഷം സ്ഥിരം ശമ്പളമുള്ള ജോലി എന്ന കാഴ്ചപ്പാടിലാണ് ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ അത്തരം ജോലികളുടെ ലഭ്യത കൂടുതൽ ഭീഷണിയിലാണെന്നും വെമ്പു പറഞ്ഞു. ഓട്ടോമേഷനും എഐയും കാരണം അവ ഗുരുതരമായ വെല്ലുവിളി നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരമായി ശമ്പളം കിട്ടുന്ന ജോലി എന്ന ആശയത്തിൽ നിന്ന് നമ്മൾ മാറണമെന്നും വെമ്പു പറഞ്ഞു. സംരംഭകത്വത്തിലും സ്വയം തൊഴിലിലും ഉണ്ടായ നാടകീയമായ നേട്ടങ്ങളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ അമേരിക്കയുടെ പോലും അടിത്തറ. ആ മാതൃകകളിൽ നിന്ന് നമ്മൾ മാറണമെന്നും ശ്രീധർ വെമ്പു അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ നയരൂപീകർത്താക്കളും ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Zoho founder Sridhar Vembu has warned Indian policymakers about rising unemployment. Pointing to the employment challenges faced by young people in China, he cautioned that artificial intelligence could further worsen the situation. Vembu shared his views on X.