IPL 2026; ഉദ്‌ഘാടന മത്സരം തന്നെ ഉപേക്ഷിക്കുമോ?; RCB VS SRH മത്സരത്തിലെ കാലാവസ്ഥ റിപ്പോർട്ട്

നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്

IPL 2026; ഉദ്‌ഘാടന മത്സരം തന്നെ ഉപേക്ഷിക്കുമോ?; RCB VS SRH മത്സരത്തിലെ കാലാവസ്ഥ റിപ്പോർട്ട്
dot image

ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തോടെ 2026ലെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ആവേശകരമായ സീസണ് കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തുന്നത് ബെംഗളൂരുവിലെ കാലാവസ്ഥയാണ്.

മാര്‍ച്ച് 28ന് ബെംഗളൂരുവിലെ കാലാവസ്ഥ അനുകൂലമായിരിക്കില്ലെന്നാണ് സൂചന. ഉദ്ഘാടന ദിവസം മേഖലയില്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ശനിയാഴ്ച വൈകുന്നേരും 22 ഡിഗ്രി സെല്‍ഷ്യസാകും താപനില. ഈര്‍പ്പം 67 ശതമാനവും ഉണ്ടായേക്കാം. അന്തരീക്ഷ 53 ശതമാനത്തോളം മേഘാവൃതമാകും. മഴയ്ക്കുള്ള സാധ്യതയുമുണ്ട്.

ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലും ഏപ്രില്‍ 5 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കുടക്, ഹാസന്‍, ചിക്കമംഗളൂരു, ശിവമോഗ, ബെലഗാവി, ധാര്‍വാഡ്, ഹാവേരി, ഗദഗ്, ബാഗല്‍കോട്ട്, ദാവന്‍ഗരെ, വിജയനഗര്‍, ബല്ലാരി, വിജയപുര, മൈസൂരു, തുംകുരു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും വൈകീട്ടോടെ മഴ പെയ്‌തേക്കാം.

മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം തന്നെ ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കാം. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചതുപോലുള്ള ആലിപ്പഴ വീഴ്ച ഉണ്ടാകുകയാണെങ്കില്‍ അത് മത്സരം തടസപ്പെടുന്നതിന് വഴിയൊരുക്കും.

Content highlights: ipl 2026 opening match rcb vs srh weather report bengaluru rain threat

dot image
To advertise here,contact us
dot image