ജാഗ്രതൈ! ഈ ഐപിഎല്‍ ടിക്കറ്റുകളെടുത്ത് പണി വാങ്ങരുത്, വ്യാജന്മാരെ സൂക്ഷിക്കാം

ഐപിഎൽ സീസൺ നാളെ ആരംഭിക്കുകയാണ്

ജാഗ്രതൈ! ഈ ഐപിഎല്‍ ടിക്കറ്റുകളെടുത്ത് പണി വാങ്ങരുത്, വ്യാജന്മാരെ സൂക്ഷിക്കാം
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ആരംഭിക്കാനിരിക്കെ മത്സരങ്ങളുടെ ടിക്കറ്റുകളിലെ വ്യാജന്മാരും സജീവം. മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണെന്ന പേരില്‍ വ്യാജ പേജുകളും പരസ്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നതായി പൊലീസ് അറിയിച്ചു. വ്യാജമാണെന്ന് തിരിച്ചറിയാതെ ഇത്തരം ടിക്കറ്റുകള്‍ക്കായി ബന്ധപ്പെടുന്നവരെ ചാറ്റ് വഴി വിശ്വാസം നേടിയെടുത്ത് സാധാരണ നിരക്കിനേക്കാള്‍ ഉയര്‍ന്ന തുക ആവശ്യപ്പെടുകയും, "VIP ടിക്കറ്റ്", "Limited seats" തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് പണം തട്ടിക്കുകയും ചെയ്യുന്നതായി പൊലീസ് വ്യക്തമാക്കുന്നു.

ഐപിഎൽ സീസൺ നാളെ ആരംഭിക്കുന്ന സാഹചര്യത്തിൽ ഈ വ്യാ​ജന്മാർ വിശ്വാസം നേടിയെടുക്കാൻ യഥാർത്ഥ ടിക്കറ്റുകളോട് സാമ്യമുള്ള വ്യാജ ഓൺലൈൻ ടിക്കറ്റുകൾ അയക്കുകയും പണം വാങ്ങുകയുമാണ്. എന്നാൽ ഇവ തട്ടിപ്പാണെന്ന് മനസിലാക്കി കഴിയുമ്പോഴേക്കും തട്ടിപ്പുകാർ പണം തിരിച്ചുകിട്ടാത്തവിധം മാറ്റിയിട്ടുണ്ടാവും.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങൾ

. സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ടിക്കറ്റ് ഓഫറുകളിൽ ഉടൻ വിശ്വസിക്കരുത്
. ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ അംഗികൃത വിൽപ്പന പ്ലാറ്റ്ഫോമുകളിലൂടെയോ മാത്രം വാങ്ങുക
. സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുന്ന ഇടപാടുകളിൽ ജാഗ്രത പാലിക്കുക
. അപരിചിതരുമായുള്ള ഓൺലൈൻ പണമിടപാട് ഒഴിവാക്കുക

Also Read:

ഇത്തരത്തിൽ ഏതെങ്കിലും സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ https://cybercrime.gov.in/ എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.

Content Highlights: Fake IPL Tickets are in social media

dot image
To advertise here,contact us
dot image