

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കി വിരാട് കോഹ്ലി. അന്താരാഷ്ട്ര ഏകദിനത്തിൽ മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് അതിൽ ഒന്നാമത്തേത്.
ഏകദിന ചേസിംഗില്‍ സച്ചിന്റെ പേരിലുണ്ടായിരുന്ന 8,720 റൺസ് എന്ന റെക്കോർഡും വിരാട് മറികടന്നു. 169 ഇന്നിംഗ്സുകളിൽ നിന്ന് 8,741 റൺസുമായാണ് കോഹ്ലി ചേസ് മാസ്റ്റര്‍ സ്ഥാനം ഉറപ്പിച്ചത്. 232 ഇന്നിംഗ്സുകളിൽ നിന്നാണ് സച്ചിന് 8,720 റൺസ് നേടിയത്.
ഇത് കൂടാതെ ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടുന്ന താരമായും വിരാട് മാറി.1971 റൺസ് നേടി റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡാണ് താരം മറികടന്നത്.
മത്സരത്തിൽ 51 പന്തിൽ നിന്ന് ഒരു സിക്സും 13 ഫോറുമടക്കം 74 റൺസാണ് വിരാട് കോഹ്ലി നേടിയത്. ഇതോടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ അഞ്ചു വിക്കറ്റിന് കീഴടക്കാനും ഇന്ത്യയ്ക്കായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 40.2 ഓവറിൽ 185 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിടെ മഴ കാരണം വിജയലക്ഷ്യം 32 ഓവറിൽ 143 റൺസായി പുനർനിശ്ചയിച്ചു. 22.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു.
content highlights:virat-kohli breaks sachin tendulkar ricky ponting-odi records