ഇനി കളി മാറും; സഞ്ജു ഓപ്പണറാകുന്നതോടെ സിഎസ്കെയ്ക്ക് ലഭിക്കുന്ന ​ഗുണങ്ങൾ ഇവ!

വരാനിരിക്കുന്ന സീസണിൽ സിഎസ്കെയുടെ ഓപ്പണിംഗ് ജോഡികൾ ആരായിരിക്കുമെന്ന് സ്റ്റാർ സ്‌പോർട്‌സിന്റെ അവതാരകൻ ചോദിച്ചപ്പോഴായിരുന്നു 'റുതുവും സഞ്ജുവും' എന്ന ക്യാപ്റ്റന്റെ മറുപടി

ഇനി കളി മാറും; സഞ്ജു ഓപ്പണറാകുന്നതോടെ സിഎസ്കെയ്ക്ക് ലഭിക്കുന്ന ​ഗുണങ്ങൾ ഇവ!
dot image

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ തന്നോടൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുമെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് ഇതിനോടകം തന്നെ സ്ഥിരീകരിച്ച് കഴിഞ്ഞതാണ്. വരാനിരിക്കുന്ന സീസണിൽ സിഎസ്കെയുടെ ഓപ്പണിംഗ് ജോഡികൾ ആരായിരിക്കുമെന്ന് സ്റ്റാർ സ്‌പോർട്‌സിന്റെ അവതാരകൻ ചോദിച്ചപ്പോഴായിരുന്നു 'റുതുവും സഞ്ജുവും' എന്ന ക്യാപ്റ്റന്റെ മറുപടി. സിഎസ്കെ താരങ്ങളെ ട്രേഡ് ചെയ്തുകൊണ്ടാണ് രാജസ്ഥാൻ റോയൽസിന്റെ മുൻ ക്യാപ്റ്റനായ സഞ്ജു സാംസണിനെ ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ തട്ടകത്തിൽ എത്തിക്കുന്നത്.

ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ വെറും 5 ഇന്നിംഗ്‌സുകളിൽ നിന്ന് 199.37 സ്‌ട്രൈക്ക് റേറ്റിൽ 321 റൺസാണ് അടിച്ചുകൂട്ടിയത്. ആദ്യ മത്സരങ്ങളിൽ അപ്പാടെ നിറം മങ്ങിയ താരം ഏവരെയും ഞാട്ടിക്കുന്ന ഒരു തിരിച്ചുവരവ് തന്നെയായിരുന്നു ടൂർണമെന്റിൽ നടത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരെ പുറത്തകാതെ 97 റൺസ്, ഇംഗ്ലണ്ടിനെതിരായ സെമിയിൽ 89, ന്യൂസിലൻഡിനെതിരായ ഫൈനലിൽ 89 എന്നിങ്ങനെ തുടർച്ചയായ മൂന്ന് അർദ്ധ സെഞ്ച്വറികളാണ് താരം സ്വന്തമാക്കിയത്. ടൂർണമെന്റിലെ താരമായതും സഞ്ജു തന്നെയായിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ തകർപ്പൻ ഫോം ഈ ഐപിഎൽ സീസണിൽ സിഎസ്കെയ്ക്ക് വലിയ മുതൽക്കൂട്ടായിരിക്കും.

2025-ലെ ഐപിഎൽ സീസണിൽ പവർപ്ലേയിലെ കുറഞ്ഞ റൺറേറ്റായിരുന്നു സിഎസ്കെയെ വല്ലാതെ വലച്ചത്. രചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, ഡെവൺ കോൺവേ എന്നിവർ കളത്തിൽ പരാജയപ്പെട്ടത് ടീമിന് തിരിച്ചടിയായി. എന്നാൽ ഓപ്പണറായി 150-നടുത്ത് സ്‌ട്രൈക്ക് റേറ്റുള്ള സഞ്ജു എത്തുന്നതോടെ പവർപ്ലേയിൽ അതിവേഗം റൺസ് കണ്ടെത്താൻ സിഎസ്കെയ്ക്ക് സാധിക്കും. ലോകകപ്പിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമായിരുന്നു സഞ്ജു. 24 സിക്സറുകളാണ് വെറും 5 മത്സരങ്ങളിൽ നിന്നും ലോകകപ്പിലൂടെ സഞ്ജു അടിച്ചെടുത്തത്.

കഴിഞ്ഞ സീസണിൽ ഓപ്പണിംഗിൽ സ്ഥിരതയിലെന്ന കാരണത്താൽ റുതുരാജിന് പലപ്പോഴും മൂന്നാം നമ്പറിൽ ഇറങ്ങേണ്ടി വന്നിരുന്നു. സഞ്ജുവിന്റെ വരവോടെ റുതുരാജിന് തന്റെ പ്രിയപ്പെട്ട ഓപ്പണിംഗ് സ്ഥാനത്തേക്ക് മടങ്ങിയെത്താനും സാധിക്കും. ഇരുവരും ചേർന്ന് നൽകുന്ന തുടക്കം ടോപ്പ് ഓർഡറിന് കൂടുതൽ കറുത്തതാകുമ്പോൾ ആയുഷ് മാത്രെ അടക്കമുള്ള യുവതാരങ്ങൾക്ക് അത് കൂടുതൽ ആത്മവിശ്വാസവും പകരും.

Content highlight: Reasons for why Sanju Samson opening the batting for CSK in IPL 2026 is a right move

dot image
To advertise here,contact us
dot image