IPL പത്തൊമ്പതാം സീസണിന് ഇനി രണ്ട് നാൾ; ആവേശമുയർത്തി മുംബൈയിൽ നായക സംഗമം

പത്തൊമ്പതാമത് ഐപിഎൽ സീസണിന് മാർച്ച് 28 ന് തുടക്കായമാകുകയാണ്.

IPL പത്തൊമ്പതാം സീസണിന് ഇനി രണ്ട് നാൾ; ആവേശമുയർത്തി മുംബൈയിൽ നായക സംഗമം
dot image

പത്തൊമ്പതാമത് ഐപിഎൽ സീസണിന് മാർച്ച് 28 ന് തുടക്കായമാകുകയാണ്. ഉദ്‌ഘാടന പോരാട്ടത്തിൽ നിലവിലെ ചെമ്പിൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദുമാണ് ഏറ്റുമുട്ടുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് ഉദ്ഘാടന മാച്ച് നടക്കുക. ആദ്യ ഇരുപത് മത്സരങ്ങളാണ് പ്രഖ്യാപിച്ചത്.

ടൂർണമെൻ്റിന് മുന്നോടിയായി ഐപിഎൽ ഫ്രാഞ്ചൈസികളുടെ ക്യാപ്റ്റൻമാർ മുംബൈയിൽ ഒത്തുചേർന്നു. ഐപിഎല്ലിൻ്റെ ഔദ്യോഗിക വീഡിയോ, ഫോട്ടോഷൂട്ട് ചിത്രീകരണത്തിന് വേണ്ടിയാണ് നായകന്മാരെല്ലാം ഒത്തുകൂടിയത്.

റുതുരാജ് ഗെയ്ക്ക്‌വാദ് (സിഎസ്കെ), റിഷഭ് പന്ത് (എൽഎസ്‌ജി), അജിൻക്യ രഹാനെ (കെകെആർ), ഹാർദിക് പാണ്ഡ്യ (മുംബൈ ഇന്ത്യൻസ്), ശുഭ്മാൻ ഗിൽ (ഗുജറാത്ത് ടൈറ്റൻസ്), അക്സർ പട്ടേൽ (ഡൽഹി ക്യാപിറ്റൽസ്), റിയാൻ പരാഗ് (രാജസ്ഥാൻ റോയൽസ്), ഇഷാൻ കിഷൻ (സൺറൈസേഴ്സ് ഹൈദരാബാദ് - താൽക്കാലിക നായകൻ), ശ്രേയസ് അയ്യർ (പഞ്ചാബ് കിങ്സ്), രജത് പടിദാർ (ആർസിബി) എന്നിവരാണ് മുംബൈയിൽ എത്തിയത്. ഇവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഫൈനൽ മത്സരം നേരത്തെ നിശ്ചയിച്ചതു പോലെ മെയ് 31ന് നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് കണക്കിലെടുത്താണ് ഇത്തവണത്തെ മത്സരക്രമം രണ്ടു തവണയായി പ്രഖ്യാപിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ചെന്നെ സൂപ്പർ കിംഗ്സിലേക്ക് മാറിയ ശേഷം ആദ്യമെത്തുന്ന സീസൺ എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.

Content highlights: ipl 2026 season 19 captains meet mumbai updates

dot image
To advertise here,contact us
dot image